- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവന് ഭീഷണി; ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു
ലഖ്‌നോ: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരക്കു നിരന്തരം വധഭീഷണി നേരിട്ടിരുന്നുവെന്നതിന്റെ പുതിയ തെളിവുകള്‍ പുറത്ത്. ബിജെപി എംഎല്‍എക്കെതിരായ ബലാല്‍സംഗ കേസില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കേസിലെ പരാതിക്കാരി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നെന്നു ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപോര്‍ട്ട് ചെയ്തത്. തങ്ങളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു ജൂലൈ 12നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കു പെണ്‍കുട്ടി കത്തെഴുതുന്നത്.
ഇക്കഴിഞ്ഞ 28നാണ് പെണ്‍കുട്ടിയും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ പെടുന്നതും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിക്കു പുറത്തു ഇരയുടെ ബന്ധുക്കള്‍ പ്രതിഷേധം നടത്തിയിരുന്നു.
പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ ഇവിടെ വച്ചു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ജീവന്‍ വേണമെങ്കില്‍ മൊഴി മാറ്റിപ്പറയണം. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കില്‍ ജീവന്‍ നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു ജയിലില്‍ നിന്നും കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നത്. സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നു എംഎല്‍എയുടെ ആളുകളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുല്‍ദീപിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോഴേ ഭീഷണികള്‍ തുടര്‍ന്നിരുന്നു. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി. കുല്‍ദീപിനെതിരേ പരാതി നല്‍കിയാലും സര്‍ക്കാര്‍ എംഎല്‍എയ്‌ക്കൊപ്പമായിരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. ഇവരെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലാണ്. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. നമ്പര്‍ പ്ലേറ്റ് മായിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതമായി തുടരുകയാണ്. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നിന് ലഖ്‌നൗവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് അപകടമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.
RELATED STORIES
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി;...
25 Nov 2024 2:56 AM GMTആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും
25 Nov 2024 2:45 AM GMTഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്നാന്‍...
25 Nov 2024 2:35 AM GMTകേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിര്‍ത്തണം:...
25 Nov 2024 1:51 AM GMTകളമശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്ത്...
25 Nov 2024 1:47 AM GMTഅദാനി ഗ്രൂപ്പ് അഴിമതി; ശെയ്ഖ് ഹസീനയുടെ കാലത്തെ കരാറുകള്‍ ബംഗ്ലാദേശ്...
25 Nov 2024 1:37 AM GMT