- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീറാം' വിളിക്കാത്തതിന് മുസ്‌ലിം വയോധികന് മര്‍ദ്ദനം; വീഡിയോ പങ്കുവച്ചതിന് ട്വിറ്റര്‍ മേധാവിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് യുപി പോലിസ്
എംഡി മനീഷ് മഹേശ്വരി ഏഴുദിവസത്തിനകം ഡല്‍ഹിക്ക് സമീപമുള്ള ലോണി ബോര്‍ഡറിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.
ലഖ്‌നോ: 'ജയ്ശ്രീറാം' വിളിക്കാത്തതിന് മര്‍ദ്ദിക്കുകയും താടി മുറിക്കുകയും ചെയ്‌തെന്ന് മുസ്‌ലിം വയോധികന്‍ ആരോപിച്ച വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ ട്വിറ്ററിന് ഉത്തര്‍പ്രദേശ് പോലിസ് നോട്ടീസ് അയച്ചു. വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായ തരത്തില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ക്ക് ഗാസിയാബാദ് പോലിസ് നോട്ടീസ് അയച്ചത്. എംഡി മനീഷ് മഹേശ്വരി ഏഴുദിവസത്തിനകം ഡല്‍ഹിക്ക് സമീപമുള്ള ലോണി ബോര്‍ഡറിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.
Ghaziabad Police sent legal notice to Managing Director of Twitter India over viral video of an elderly man in Loni being assaulted with the intent of "provoking communal unrest"
— ANI UP (@ANINewsUP) June 18, 2021
The MD has been asked to come to the Police Station Loni Border & record the statement within 7 days pic.twitter.com/u5Ct8Omq6l
തന്റെ മൊഴിയെടുക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എംഡിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ ലോണിയില്‍ സൂഫി അബ്ദുസ്സമദ് എന്ന വയോധികന്‍, തന്നെ ഓട്ടോയില്‍ കയറ്റി ഒരു സംഘം വനമേഖലയിലേക്ക് കൊണ്ടുപോയി ഒരു കുടിലില്‍ പൂട്ടിയിട്ട് 'വന്ദേമാതരം', 'ജയ് ശ്രീ റാം' എന്നിവ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും താടി മുറിക്കുകയും ചെയ്തതായി വീഡിയോ സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിന്റെ വീഡിയോ 'സാമുദായിക സ്പര്‍ധ സൃഷ്ടിക്കുക' എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്ററിനെതിരേ പോലിസ് കേസെടുത്തിരുന്നു.
സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഉപകരണമായി ചിലര്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചു. ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍ ഇന്ത്യയും ഇതിനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. സാമൂഹിക വിരുദ്ധ സന്ദേശങ്ങള്‍ വൈറലാവാന്‍ അവര്‍ അനുവദിച്ചു- മഹേശ്വരിക്ക് അയച്ച നോട്ടീസില്‍ പോലിസ് പറയുന്നു. വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ സാമൂഹിക മാധ്യമമായ ട്വിറ്റര്‍, നിരവധി മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസ് കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, സബാ നഖ്‌വി, മുഹമ്മദ് സുബൈര്‍ എന്നിവര്‍ക്കും പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമായ 'ദി വയര്‍', കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, മലയാളി കൂടിയായ വക്താവ് ഷമാ മുഹമ്മദ്, മസ്‌കൂര്‍ ഉസ്മാനി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT