- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ പശു സംരക്ഷണത്തിനു പുതിയ പദ്ധതി; ദിനംപ്രതി 30 രൂപ സര്‍ക്കാര്‍ നല്‍കും
പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിനായി ആദ്യഘട്ടം 109 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്
ലഖ്‌നോ: പശുക്കളുടെ സംരക്ഷണത്തിന് ഉത്തര്‍പ്രദേശ് പുതിയ പദ്ധതി തയ്യാറാക്കി. സര്‍ക്കാരിന് കീഴിലെ ഗോശാലകളിലെ പശുക്കളെ ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം പണം നല്‍കുന്ന പദ്ധതിയാണ് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ഒരു പശുവിന് ദിവസം 30 രൂപ കണക്കില്‍ നല്‍കും. എല്ലാമാസവും ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറുമെന്നാണ് വാഗ്ദാനം. നിരാശ്രിത്/ബേസാഹര ഗോ വന്‍ഷ് സാഭാഗിത സ്‌കീ(തെരുവുഗോക്കളുടെ സംരക്ഷണ പദ്ധതി) എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിനായി ആദ്യഘട്ടം 109 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. പുതിയ പദ്ധതിയിലൂടെ പശു സംരക്ഷണം ഉറപ്പുവരുത്താനാവുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നുമാണ് സര്‍ക്കാര്‍ വാദം. നിലവില്‍ ഒരു ലക്ഷത്തിലേറെ പശുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 205 ലക്ഷം പശുക്കളില്‍ 12 ലക്ഷത്തോളം പശുക്കള്‍ തെരുവില്‍ അലഞ്ഞുതിരിയുകയാണെന്ന് നേരത്തേ കണക്കുകള്‍ പുറത്തുവന്നിരുന്നു. പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാരണം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഏറിയതോടെ സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ കാരണം.
RELATED STORIES
പുതുച്ചേരിയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്എംപിവി വൈറസ് ബാധ
13 Jan 2025 9:31 AM GMTപീച്ചി റിസര്‍വോയര്‍ അപകടം: പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു
13 Jan 2025 9:27 AM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMT