- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍സുഹൃത്തിനൊപ്പം പിസ കഴിക്കാന്‍ പോയ മുസ് ലിം യുവാവിനെ ജയിലിലടച്ചു
യുപി സര്‍ക്കാരാണ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത്
ബിജ്‌നോര്‍: മുന്‍ സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം പിസ കഴിക്കാന്‍ പോയ മുസ് ലിം യുവാവിനെ യുപി സര്‍ക്കാര്‍ ജയിലിലടച്ചു. പുതുതായി കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് സോനു എന്ന സാഖ്വിബ്(16) 16കാരിയായ മുന്‍ സഹപാഠിയോടൊപ്പം പുറത്തുപോയത്. പിസ്സയും ശീതളപാനീയവും കുടിച്ച ശേഷം നടക്കാന്‍ പോയി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് അവസ്ഥയെല്ലാം മാറിയത്. ഒരു കര്‍ഷകന്റെ മകളായ ദലിത് പെണ്‍കുട്ടി പോലിസ് സ്‌റ്റേഷനില്‍ സോനു എന്ന സാഖ്വിബിനെതിരേ പരാതി നല്‍കി. പ്രണയത്തിന്റെ പേരില്‍ മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സോനുവിനെ ജയിലിലടച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പരിശോധിക്കാനും പിഴ ചുമത്താനും ഉത്തര്‍പ്രദേശ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഏറ്റവും പുതിയ വിവാദ സംഭവങ്ങളിലൊന്നാണ് രണ്ട് കൗമാരക്കാരുടെയും കേസ്. ഹിന്ദു സ്ത്രീകളെ ഇസ് ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തുകയെന്നു പറഞ്ഞാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്.
പടിഞ്ഞാറന്‍ യുപി ജില്ലയിലെ ബെര്‍ഖെഡ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കര്‍ഷകനായ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും മതം മാറ്റാനും ശ്രമിച്ചതിനാണ് സാഖ്വിബിനെതിരേ കേസെടുത്തത്. കേസ് വിവാദമായതോടെ, പരാതി നല്‍കിയ പിതാവും പോലിസിനെതിരേ രംഗത്തെത്തി. തന്റെ മകള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. സാഖ്വിബ് ഒരിക്കലും വിവാഹത്തെയോ മതപരിവര്‍ത്തനത്തെയോ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടിയുംപറഞ്ഞു. മതപരിവര്‍ത്തന നിയമത്തിനുപുറമെ, തട്ടിക്കൊണ്ടുപോവല്‍, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, പോക്‌സോ ആക്റ്റ് എന്നിവ പ്രകാരവും പോലിസ് സോനുവിനെതിരേ കേസെടുത്തിട്ടുണ്ട്. പിതാവിന്റെ പരാതിയില്‍ ലൈംഗികാതിക്രമത്തെ കുറിച്ച് പരാമര്‍ശമില്ലെങ്കിലും പോലിസ് സോനുവിനെതിരേ ചുമത്തിയ കേസുകളെ ന്യായീകരിക്കുകയാണ്. മാത്രമല്ല, പരാതി പിതാവിന് കാണിച്ചുകൊടുത്തെന്ന പോലിസിന്റെ അവകാശവാദവും പിതാവ് നിഷേധിച്ചു.
2020 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശില്‍ നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു. മിശ്രവിവാഹത്തെ ലൗ ജിഹാദ് പരിധിയില്‍ കൊണ്ടുവരികയും മുസ് ലിം യുവാക്കളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതുമാണ് പുതിയ നിയമം. അവള്‍ അവരോടൊപ്പം ഫോട്ടോയെടുക്കാന്‍ പോയെന്നാണ് ഞാന്‍ പോലിസിനോട് പറഞ്ഞു. പക്ഷേ പോലിസും മാധ്യമങ്ങളും അത് ഒളിച്ചോട്ടമാക്കി മാറ്റി. വിവാഹത്തെക്കുറിച്ചോ മതപരിവര്‍ത്തനത്തെക്കുറിച്ചോ സോനു പറഞ്ഞിട്ടില്ലെന്ന് 16 കാരിയായ പെണ്‍കുട്ടിയും അവളുടെ പിതാവും ആവര്‍ത്തിച്ചു. 'എനിക്ക് പരാതിപ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ പോലിസിനോട് പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ എന്നെ ശകാരിക്കുകയും ഭാവിയില്‍ അവര്‍ ഒളിച്ചോടുമെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാവാത്തതിനാലാണ് ഞാന്‍ സമ്മതിച്ചതെന്നും പിതാവ് പറഞ്ഞു.
സോനു തന്റെ മകളെ പരിവര്‍ത്തനം ചെയ്യുമെന്നാണ് പരാതിയിലുള്ളതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ ഒരിക്കലും പോലിസിനോട് ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്ന് കര്‍ഷകനായ പിതാവ് പറഞ്ഞു. 'വിവാഹം കഴിക്കുന്നതിനെക്കുറിച്ചോ അവളെ മതം മാറ്റുന്നതിനെക്കുറിച്ചോ അദ്ദേഹം ഒരിക്കലും സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്റെ പരാതിയില്‍ അങ്ങനെ പറയുന്നത്?. അവന്റെ ഉദ്ദേശം അതാണോയെന്ന് എനിക്കറിയില്ല. അവന്‍ പേരിനെക്കുറിച്ച് നുണ പറഞ്ഞു. എന്റെ മകളോട് അവന്‍ മുസ് ലിം ആണെന്ന് പറഞ്ഞിട്ടില്ല. എന്നിരുന്നാലും വിവാഹത്തെക്കുറിച്ചോ മതം മാറുന്നതിനെ കുറിച്ചോ പരാമര്‍ശിച്ചില്ല. അതിനാല്‍ ഞാന്‍ അക്കാര്യം പരാതിപ്പെട്ടിട്ടില്ലെന്നും പിതാവും പറഞ്ഞു. 'വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ ചില സമയങ്ങളില്‍ ഫോണില്‍ സംസാരിക്കാറുണ്ട്. അന്നു ഞാന്‍ അവനെ കാണാന്‍ പോയി. ഞങ്ങള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഇതേ മൊഴി നല്‍കിയതായും വിവാഹത്തിനോ മതപരിവര്‍ത്തനത്തിനോ വേണ്ടി സോനു തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പിതാവിന്റെ പരാതിയില്‍ ലൈംഗികാതിക്രമമോ തട്ടിക്കൊണ്ടുപോവല്‍ ശ്രമമോ പരാമര്‍ശിക്കുന്നില്ലെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ എന്നിവ സ്വമേധയാ നടപ്പാവുമെന്ന് പോലിസ് പറഞ്ഞു. 'അവള്‍ സ്വന്തം ഇഷ്ടപ്രകാരം അവനോടൊപ്പം പോയാലും, അവള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കപ്പെടുമെന്ന് ധാംപൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ അജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. 'അത്തരം സന്ദര്‍ഭങ്ങളില്‍, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അവന്‍ പ്രായപൂര്‍ത്തിയാകാത്തയാളെ തന്നോടൊപ്പം കൊണ്ടുപോയെന്നാണു കരുതുക.
പെണ്‍കുട്ടി എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോനു പ്രായപൂര്‍ത്തിയാകാത്ത ഒരാളെ വീട്ടില്‍ നിന്ന് കൊണ്ടുപോയി എന്നത് ഞങ്ങളുടെ കേസ് തെളിയിക്കാന്‍ മതിയായ തെളിവാണെന്നു അദ്ദേഹം പറഞ്ഞു. പരാതി നല്‍കാന്‍ പിതാവിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണവും പോലിസ് നിഷേധിച്ചു. 'പരാതി നല്‍കാന്‍ പോലീസിന് എങ്ങനെ ഒരാളെ നിര്‍ബന്ധിക്കാന്‍ കഴിയും? അത് അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഞങ്ങളുടെ അടുത്തുവന്ന് ഈ പരാതി നല്‍കി. തുടക്കത്തില്‍, തന്റെ പെണ്‍കുട്ടിയുടെ സുരക്ഷയെ ഭയന്ന് പരാതി നല്‍കാന്‍ അദ്ദേഹം മടിച്ചു. അവള്‍ സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കിയ ശേഷം അദ്ദേഹം പരാതി നല്‍കി, 'ധാംപൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ 14 ന് രാത്രിയാണ് സോനുവിനെ കാണാന്‍ പെണ്‍കുട്ടി പോയത്. എന്നാല്‍, സോനു മുസ് ലിമാണെന്ന് അറിയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. നാലാം ക്ലാസ് വരെ സോനു തന്റെ സഹപാഠിയായിരുന്നു. രണ്ട് മാസം മുമ്പ് വീണ്ടും കണ്ട ശേഷം ഇരുവരും സംസാരിച്ചുതുടങ്ങി. മുസ് ലിം ആണെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് മുസ് ലിംകളെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ പേര് സാക്വിബ് എന്നാണെന്നു പറഞ്ഞതെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ സോനുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിയാമെന്ന് മനോജ് കുമാര്‍ എന്നയാള്‍ പറഞ്ഞു. തൊട്ടടുത്ത ഗ്രാമങ്ങളില്‍ 1.5 കിലോമീറ്റര്‍ അകലെയാണ് സോനുവും പെണ്‍കുട്ടിയും താമസിക്കുന്നത്. കിരാര്‍ഖേദി (സോനു താമസിക്കുന്ന സ്ഥലം) ഒരു മുസ് ലിം ഗ്രാമമാണ്. സോനു സാക്വിബ് ആണെന്ന് അവര്‍ക്കറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവന്‍ മുസ് ലിം ആയതിനാലാണ് ജയിലിലടച്ചതെന്നും 2003ല്‍ ജനിച്ച അവന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മാതാവ് സഞ്ജീദ പറഞ്ഞു. അവന്റെ ജനനത്തിയ്യതി തെളിയിക്കാന്‍ രേഖകളൊന്നുമില്ല. മകന് 17 വയസ്സായി. രണ്ട് കൗമാരക്കാര്‍ സംസാരിച്ചതിനാലാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും മാതാവ് പറഞ്ഞു. കിരാര്‍ഖേഡി എന്ന മുസ് ലിം ഗ്രാമത്തിലേക്കാണ് സോനുവിനെ കാണാന്‍ പെണ്‍കുട്ടി വന്നതെന്നും മുസ് ലിം ആണെന്ന് അറിയാമായിരുന്നുവെന്നും സമ്മര്‍ദത്തിലാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നും സഹോദരി സബീന പറഞ്ഞു. പെണ്‍കുട്ടി അവനെ കാണാന്‍ ഇവിടെയും വന്നിട്ടുണ്ട്. അവര്‍ ഒളിച്ചോടുന്നതല്ല. ഒരു ഹിന്ദു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും ഇപ്പോള്‍ കുറ്റകരമാണോയെന്നും സബീന ചോദിച്ചു.
UP Muslim teen meets Dalit girl for 'pizza outing', lands in jail under anti-conversion law
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT