- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താനി ഗാനം കേട്ടതിന് രണ്ടു കുട്ടികളെ യുപിയില്‍ കസ്റ്റഡിയിലെടുത്തു
ബുധനാഴ്ചയാണ് ഇരുവരെയും പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആശിഷ് പകര്‍ത്തിയ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.
ലഖ്‌നോ: പാകിസ്താനി ബാലതാരം ആലപിച്ച പാട്ട് കേട്ടതിന് ബറേലിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മുസ്‌ലിം കുട്ടികളെ ഉത്തര്‍ പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ഇരുവരെയും പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആശിഷ് പകര്‍ത്തിയ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. പാക് ബാലതാരം ആയത് ആരിഫിന്റെ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന ഗാനം കേട്ട 16ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 40 സെക്കന്‍ഡില്‍ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈന്‍ പറഞ്ഞു. ഇതിനിടെ ആശിഷ് ദൃശ്യം മൊബൈലില്‍ പകര്‍ത്തി, അധികൃതരോട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
അയല്‍രാജ്യത്തെ പ്രശംസിക്കുന്ന പാട്ടിനെതിരേ ആശിഷ് നല്‍കിയ പരാതിയിലാണ് കൗമാരക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാട്ട് കേള്‍ക്കുന്നതിനെ ആശിഷ് എതിര്‍ത്തപ്പോള്‍ ഇരുവരും തര്‍ക്കിച്ചെന്നും പിന്നാലെ, സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാട്ട് കേള്‍ക്കുന്നത് നിര്‍ത്താന്‍ പരാതിക്കാരന്‍ ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അസഭ്യം പറഞ്ഞെന്നും എഫ്‌ഐആറില്‍ അവകാശപ്പെടുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പിടികൂടിയ കുട്ടികളെ പോലിസ് രാത്രി കസ്റ്റഡിയില്‍ വെച്ചതായി വീട്ടുകാര്‍ പറഞ്ഞു. താന്‍ പലചരക്ക് കടയില്‍ പോയ സമയത്താണ് സംഭവം നടന്നതെന്നും അബദ്ധത്തില്‍ പാട്ട് കേട്ടതിന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് വെച്ചതറിഞ്ഞ് ഞെട്ടിപ്പോയെന്നും ബന്ധുവായ സഹന പറഞ്ഞു.
പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (റൂറല്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഇരുവരെയും ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നതായി ബറേലി പോലിസ് സൂപ്രണ്ട് രോഹിത് സിങ് സജ്‌വാന്‍ അറിയിച്ചു. എന്നാല്‍, രാത്രി കസ്റ്റഡിയിലെടുത്തിരുന്നോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. റെക്കോര്‍ഡ് ചെയ്ത വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT