Sub Lead

19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം

മൂന്നംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം
X

ആഗ്ര: യോഗി ആതിഥ്യനാഥ് ഭരിക്കുന്ന യുപിയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത 19കാരിയെ വാഹനം തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച വൈകീട്ട് ആഗ്രയിലാണ് സംഭവം. മൂന്നംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മൂന്നംഗസംഘം ഇരുവരെയും കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ബലാത്സംഗത്തിനിരയാക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയതായും 19കാരി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുന്ന് പേര്‍ക്കെതിരേ കേസ് എടുത്തതായി പോലിസ് പറഞ്ഞു. 'തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തന്നെ സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'-യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും ആഗ്രയിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് പറഞ്ഞു.കേസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പോലിസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയതായും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it