Sub Lead

അത് യുപി പോലിസിന്റെ ക്രൂരത; സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് യുപിയില്‍ നിന്നുള്ള വയോധികന്റെ ചിത്രം

അത് യുപി പോലിസിന്റെ ക്രൂരത;    സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് യുപിയില്‍ നിന്നുള്ള വയോധികന്റെ ചിത്രം
X

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനങ്ങളില്‍ കുപ്രസിദ്ധരായ യുപി പോലിസിന്റെ ക്രൂരതയുടെ മുഖമാണ് ഇന്നലെ സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വയോധികന്റെ ചിത്രം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രമാണ് ആശുപത്രിക്കിടക്കയില്‍ കാല്‍ ചങ്ങല കൊണ്ട് ബന്ധിച്ച, ഓക്‌സിജന്‍ മാസ്‌ക് വെച്ച ഒരു വയോധികന്റേത്.

എന്നാല്‍ ഈ ചിത്രം ഫാ സ്റ്റാന്‍ സ്വാമിയുടേതല്ല. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ആശുപത്രിയില്‍ യുപി പോലിസിന്റെ കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുന്ന 84 കാരന്റേ ചിത്രമാണിത്. ബാബുറാം ബല്‍വാന്‍ സിങ് എന്നാണ് ഈ വയോധികന്റെ പേര്. ഈ വയോധികന്റെ ചിത്രം മെയ് മാസത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

യുപി ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ അന്ന് തന്നെ വാര്‍ഡന്‍ അശോക് യാദവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊലപാതക്കേസിലാണ് വൃദ്ധന്‍ ജയിലായത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രനവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്റ്റാന്‍ സ്വാമി മരണപ്പെട്ടത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.

2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it