Sub Lead

യുപിയില്‍ മാതാവ് അഞ്ച് മക്കളെ പുഴയില്‍ എറിഞ്ഞു

ലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണി ഭയന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്ന് ഔട്ട് ലുക്ക് ഇന്ത്യയും ഇന്ത്യാ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിയില്‍ മാതാവ് അഞ്ച് മക്കളെ പുഴയില്‍ എറിഞ്ഞു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ മതാവ് അഞ്ച് മക്കളെ പുഴയില്‍ എറിഞ്ഞു. ഭാര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്ന് പോലിസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണി കാരണമാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്നാണ് ഔട്ട് ലുക്ക് ഇന്ത്യാ ഉള്‍പ്പടേയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

യുപിയിലെ ജഹാങ്കിറാബാദ് വില്ലേജിലാണ് സംഭവം നടന്നത്. മഞ്ചു യാദവ് എന്ന സ്ത്രീ മക്കളെ ഗംഗയില്‍ എറിയുകയായിരുന്നു. ഇവര്‍ ഭര്‍ത്താവ് മൃദുല്‍ യാദവുമായി ഏറെ കാലമായി തര്‍ക്കത്തിലാണെന്ന് പോലിസ് പറയുന്നു. ഇതേ തുടര്‍ന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് സ്ത്രീ കുറ്റസമ്മതം നടത്തിയതായി പോലിസ് സൂപ്രണ്ട് രാം ബദന്‍ സിങ് പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രിയും ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ മക്കളായ ആരതി, സരസ്വതി, മാതേശ്വരി, ശിവ ശങ്കര്‍, കേശവ് എന്നിവരെ പുഴയില്‍ എറിയികുയായിരുന്നു.

അതേസമയം, ലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണി ഭയന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്ന് ഔട്ട് ലുക്ക് ഇന്ത്യയും ഇന്ത്യാ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it