Sub Lead

യുദ്ധക്കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെ യുഎസ് ഉപരോധം

അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധത്തിന് വന്ന യുഎസ് സൈനികര്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം.

യുദ്ധക്കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന  അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെ യുഎസ് ഉപരോധം
X

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികര്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യുഎസ് ഉപരോധം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെയാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്.

ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ഫട്ടൗ ബെന്‍സൗദയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പോംപിയോ ആണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ അന്താരാഷ്ട്ര കോടതിയുടെ ജൂറിസ്ഡിക്ഷന്‍ ഫാകിസോ മൊഷോഷോക്കോയ്ക്കും ജൂണ്‍ മുതല്‍ യുഎസിലേക്ക് യാത്ര ഉപരോധം ഏര്‍പ്പെടുത്തിയതായും പോംപിയോ വ്യക്തമാക്കി.

'ഇന്ന് ഒരു പടി കൂടി കടക്കുന്നു. അന്താരാഷ്ട്ര കോടതി ഞങ്ങള്‍ക്കെതിരായ ആക്രമണം തുടരുകയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് യുഎസിന്റെ ഉപരോധ പ്രഖ്യാപനം. ഈ രണ്ട് അന്താരഷ്ട്ര കോടതി ഉദ്യോഗസ്ഥരെ സഹായിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പോംപിയോ മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ തീരുമാനത്തെ അന്താരാഷ്ട്ര കോടതി അപലപിച്ചു. അന്താരാഷ്ട്ര കോടതിയുടെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് യുഎസിന്റെ ഈ നീക്കമെന്ന് അന്താരാഷ്ട്ര കോടതി വ്യക്തമാക്കി. യുഎസ് ഉപരോധം ഏര്‍പ്പെടുത്ത തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച കോടതി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും എന്ന് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളെ കുറിച്ച് അന്വേഷണത്തിന് എത്തുന്നവര്‍ക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. പോംപിയോയുടെ പ്രഖ്യാപനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആശങ്ക അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധത്തിന് വന്ന യുഎസ് സൈനികര്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം.

Next Story

RELATED STORIES

Share it