Sub Lead

അമേരിക്കന്‍ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപിച്ചതിനാല്‍: ആര്‍എസ്എസ് മുന്‍ നേതാവ്

മുന്‍ ആര്‍എസ്എസ് നേതാവായ ഭിദെ മോദി ഉള്‍പ്പടെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ ആദരിക്കുന്ന നേതാവാണ്. മഹാരാഷ്ട്രയില്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം മതേതരത്വം രാജ്യത്തെ തകര്‍ക്കുമെന്നും രാജ്യം മുഴുവന്‍ ഹിന്ദു സംസ്‌കാരം സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കന്‍ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപിച്ചതിനാല്‍: ആര്‍എസ്എസ് മുന്‍ നേതാവ്
X

പുണെ: അമേരിക്കയുടെ ചാന്ദ്ര മിഷന്‍ വിജയകരമായത് അവര്‍ ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാലെന്ന് ആര്‍എസ്എസ് മുന്‍ നേതാവ് സംഭാജി ഭിദെ. അമേരിക്ക അവരുടെ ബഹിരാകാശ പേടകം 38 തവണ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഓരോ തവണയും പരാജയപ്പെട്ടു.


ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി. ആ ശാസ്ത്രജ്ഞന്റെ നിര്‍ദേശ പ്രകാരം ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍ 39ാം തവണ ദൗത്യം വിജയകരമായെന്നും ഭിദെ പറഞ്ഞു.

സോലാപൂരിലെ പ്രസംഗത്തിനിടെയായിരുന്നു ഭിദെയുടെ പരാമര്‍ശം. മുന്‍ ആര്‍എസ്എസ് നേതാവായ ഭിദെ മോദി ഉള്‍പ്പടെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ ആദരിക്കുന്ന നേതാവാണ്. മഹാരാഷ്ട്രയില്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം മതേതരത്വം രാജ്യത്തെ തകര്‍ക്കുമെന്നും രാജ്യം മുഴുവന്‍ ഹിന്ദു സംസ്‌കാരം സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. നേരത്തെ തന്റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ദിന്‍ഡെ അവകാശപ്പെട്ടിരുന്നു.






Next Story

RELATED STORIES

Share it