Big stories

ഫെബ്രുവരി 24-25 തിയ്യതികളില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

പ്രധാനമന്തി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ 24-25 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിലൂടെ തന്ത്രപരമായ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യാ-അമേരിക്കന്‍ ജനതകള്‍ തമ്മിലുള്ള ശക്തമായതും നിലനില്‍ക്കുന്നതുമായ ബന്ധം കൂടുതല്‍ ഉന്നതിയിലെത്തും-വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 24-25 തിയ്യതികളില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. പ്രധാനമന്തി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ 24-25 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിലൂടെ തന്ത്രപരമായ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യാ-അമേരിക്കന്‍ ജനതകള്‍ തമ്മിലുള്ള ശക്തമായതും നിലനില്‍ക്കുന്നതുമായ ബന്ധം കൂടുതല്‍ ഉന്നതിയിലെത്തും-വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

പ്രസിഡന്റ് ട്രംപിന്റെ നിര്‍ദിഷ്ട സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും നയതന്ത്ര ചാനലുകളിലൂടെ ബന്ധപ്പെടുന്നതായി ജനുവരി 16ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഊഹോപോഹം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ട്രംപിനെ കണ്ടപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചാല്‍ നിങ്ങളുമായി പങ്കിടുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടിയില്‍ ട്രംപുമായി വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സന്ദര്‍ശനം ഇരു രാജ്യങ്ങളും പങ്കിട്ട സ്വപ്‌നങ്ങള്‍ക്ക് പുതിയ ഉയരം നല്‍കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്രംപിനെ സന്ദര്‍ശിച്ചപ്പോഴും ക്ഷണം ആവര്‍ത്തിച്ചിരുന്നു.


Next Story

RELATED STORIES

Share it