Sub Lead

ഇന്ത്യയ്ക്കുള്ള വ്യാപാര മുന്‍ഗണന ട്രംപ് അവസാനിപ്പിക്കുന്നു

ഇന്ത്യയ്ക്കുള്ള വ്യാപാര മുന്‍ഗണന ട്രംപ് അവസാനിപ്പിക്കുന്നു
X

വാഷിങ്ടണ്‍: ജൂണ്‍ അഞ്ചോടെ ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ നികുതിയിളവില്‍ അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ അവസരം കുറയും. ഇന്ത്യന്‍ കയറ്റുമതിക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന നടപടിയാണ് ട്രംപിന്റേത്. 2000ലധികം ഉല്‍പ്പന്നങ്ങളായിരുന്നു നികുതിയിളവിലൂടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

അതേസമയം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരം ഒരു നടപടിയിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുന്നത്. വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ജൂണ്‍ അഞ്ചുമുതല്‍ മുന്‍ഗണന നിര്‍ത്താന്‍ തീരുമാനിച്ചത്. യുഎസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.


Next Story

RELATED STORIES

Share it