Sub Lead

കൊവിഡ് പ്രതിസന്ധി: സഹായ ഹസ്തവുമായി യുഎസ്; അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ അയച്ചു

ഞായറാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചു ഡണ്‍ വരുന്ന മുന്നൂറിലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അയച്ചതായി അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി: സഹായ ഹസ്തവുമായി യുഎസ്; അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ അയച്ചു
X

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവും അതിനെതുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമവും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യുഎസ്. ഞായറാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചു ഡണ്‍ വരുന്ന മുന്നൂറിലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അയച്ചതായി അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഞ്ച് ടണ്‍ (5000 കിലോഗ്രാം) ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് എയര്‍ ഇന്ത്യയുടെ എ 102 വിമാനത്തില്‍ കയറ്റി അയച്ചത്. തിങ്കളാഴ്ച ഉച്ചയോടെ അവ ഡല്‍ഹിയിലെത്തും. അതിനിടെ, സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ന് എത്തിക്കും.

കൊവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീല്‍ഡ് നിര്‍മാണത്തിന് അമേരിക്ക അസംസ്‌കൃത വസ്തുക്കള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന കിറ്റുകള്‍, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it