Sub Lead

യുപിയില്‍ പോലിസ് വേഷധാരികള്‍ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്തു

ബെഹ്‌ജോ പോലിസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പോലിസ് നിസംഗത കാണിക്കുകയാണെന്നു ബന്ധുക്കള്‍ ആരോപിച്ചു

യുപിയില്‍ പോലിസ് വേഷധാരികള്‍ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്തു
X

സംഭാല്‍: ഉത്തര്‍പ്രദേശില്‍ പോലിസ് വേഷത്തിലെത്തിയ സംഘം സഹോദരിമാരെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നു പരാതി. സംഭാല്‍ ജില്ലയിലെ ബെജോയ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പോലിസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയും കുടുംബാംഗങ്ങള്‍ക്ക് വ്യാജ മദ്യലോബിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പോലിസ് സ്‌റ്റേഷനിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ സഹോദരിമാരാണ് വീട്ടുകാരെ വിവരമറിയിച്ചത്.

ബെജോയ് പോലിസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പോലിസ് നിസംഗത കാണിക്കുകയാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പോലിസ് യൂനിഫോം എങ്ങനെയാണ് ലഭിച്ചതെന്നും സംഘത്തില്‍ എത്ര പേരാണ് ഉണ്ടായിരുന്നതെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് അറിയിച്ചു. പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധന ഫലം കാത്തിരിക്കുകയാണെന്നാണ് പോലിസ് പറയുന്നത്.



Next Story

RELATED STORIES

Share it