- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ഗീയാരോപണം സിപിഎമ്മിന്റെ ഏക പിടിവള്ളി; രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം
എ വിജയരാഘവന്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണത്തുടര്‍ച്ചക്ക് ശ്രമിക്കുകയാണെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട്: യുഡിഎഫിനെതിരേ നിരന്തരം വര്‍ഗീയ ആരോപണം നടത്തുന്ന എ വിജയരാഘവന്റെ പ്രസ്താവനക്കെതിരേ വി ടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജിലാണ് സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലിക വാദി കൂട്ടുകെട്ടിന്' എന്ന വിജയരാഘവന്റെ പ്രസ്താവന പോസ്റ്റ് ചെയ്താണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചത്.
വിജയരാഘവന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ഏതോ വികല ചിന്തയുടെ ഭാഗമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഇതവരുടെ ബോധപൂര്‍വമായ കാംപയിനാണെന്നും ബല്‍റാം പറഞ്ഞു. 'ഇതവരുടെ കൂട്ടായ തീരുമാനമാണ്. ഇതവരുടെ ഏക പിടിവള്ളിയാണ്'. ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
എ വിജയരാഘവന്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണത്തുടര്‍ച്ചക്ക് ശ്രമിക്കുകയാണെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിട്ടുണ്ട്. മുസ് ലിം ലീഗിനെതിരായ എ വിജയരാഘവന്റെ പ്രസ്താവനകളും മുസ് ലിംലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വര്‍ഗീയത ആരോപിക്കുന്നതും ബിജെപിക്കും സംഘപരിവാറിനുമാണ് ഗുണം ചെയ്യുകയെന്ന് ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. താല്‍ക്കാലിക തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇങ്ങനെയൊക്കെ ആവര്‍ത്തിച്ച് പറയുന്നത് ഇദ്ദേഹത്തിന്റെ മാത്രം ഏതോ വികല ചിന്തയുടെ ഭാഗമായാണെന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട.
ഇതവരുടെ കൂട്ടായ തീരുമാനമാണ്.
ഇതവരുടെ ബോധപൂര്‍വ്വമായ ക്യാമ്പയിനാണ്.
ഇതവരുടെ ഏക പിടിവള്ളിയാണ്.
ഇങ്ങനെയൊക്കെ ആവർത്തിച്ച് പറയുന്നത് ഇദ്ദേഹത്തിൻ്റെ മാത്രം ഏതോ വികല ചിന്തയുടെ ഭാഗമായാണെന്ന തെറ്റിദ്ധാരണയൊന്നും ആർക്കും...
Posted by VT Balram on Wednesday, January 27, 2021
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT