- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രം നല്കിയ വാക്സിന് തീര്ന്നു; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
നാളെ രാവിലെ പ്രധാനമന്ത്രി വിളിച്ച് ചേര്ത്ത യോഗത്തില് ചീഫ് സെക്രട്ടറി അറിയിക്കുമെന്ന് മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം നാളെ രാവിലെ പ്രധാനമന്ത്രി വിളിച്ച് ചേര്ത്ത യോഗത്തില് ചീഫ് സെക്രട്ടറി അറിയിക്കുമെന്ന് മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടണ് ഓക്സിജന് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 239.24 മെട്രിക് ടണ് ഓക്സിജന് ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് 145 ഒന്നാം തല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതില് 7544 കിടക്കകള് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
60.5 ശതമാനം കിടക്കകള് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളില് ഇനിയും ലഭ്യമാണ്. രണ്ടാം തല കൊവിഡ് കേന്ദ്രങ്ങള് 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളില് 4370 കിടക്കകളില് കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകള് രണ്ടാം തല കോവിഡ് കേന്ദ്രങ്ങളില് ഇനിയും അവശേഷിക്കുന്നു.
സര്ക്കാര് ഹോസ്പിറ്റലുകളില് നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണ്. അതില് 1404 കിടക്കകള് കൊവിഡ് രോഗികളുടേയും 616 കിടക്കകള് കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്ക്കാര് ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോള് ആളുകള് ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളില് 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള് ഉപയോഗിക്കുന്നത്.
സര്ക്കാര് ആശുപത്രികളില് നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില് 712 വെന്റിലേറ്ററുകള് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്ക്കാര് ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോള് ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളില് 798 എണ്ണമാണ് നിലവില് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT