Sub Lead

എഡിഎമ്മിന്റെ മരണം പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

എഡിഎമ്മിന്റെ മരണം  പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്
X

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരേ ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ നടക്കുകയാണ്. പ്രശാന്തനെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരനാക്കിയിട്ടില്ല. എന്നാല്‍, ഇയാള്‍ ഈ പ്രക്രിയയിലുള്ളയാളാണ്. അയാളെ ജീവനക്കാരനാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ടി വി പ്രശാന്തന്‍ സര്‍വീസില്‍ വേണ്ടെന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങള്‍ നോക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥി ജീവിതകാലം മുതല്‍ നവീന്‍ ബാബുവിനെ അറിയാം. 2018ലെ പ്രളയസമയത്തും കൊവിഡ് കാലത്തും എന്റെ കൂടെ പ്രവര്‍ത്തിച്ച ഓഫീസറാണ് നവീന്‍ ബാബു. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീന്‍ ബാബുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it