Sub Lead

മകന്‍ കുഴിച്ചിടാന്‍ ശ്രമിച്ച അമ്മയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; അസ്വാഭാവികതയില്ലെന്ന് റിപോര്‍ട്ട്

മകന്‍ കുഴിച്ചിടാന്‍ ശ്രമിച്ച അമ്മയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; അസ്വാഭാവികതയില്ലെന്ന് റിപോര്‍ട്ട്
X

കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന്‍ കുഴിച്ചിടാന്‍ ശ്രമിച്ച അമ്മയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോസറ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ഇതോടെ മകന്‍ പ്രദീപിനെ പാലാരിവട്ടം പോലിസ് വിട്ടയച്ചു. അമ്മ മരിച്ചിട്ടും സംസ്‌കരിക്കാന്‍ ആരും സഹായിക്കാത്തതിനാലാണ് ഇക്കാര്യം ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് പ്രദീപ് പോലിസിനോട് പറഞ്ഞിരിക്കുന്നത്.

വെണ്ണല സ്വദേശി അല്ലി(72) എന്ന സ്ത്രീയുടെ മൃതദേഹം കുഴിച്ചിടാന്‍ ശ്രമിച്ചതിനാണ് ഇന്ന് രാവിലെ പ്രദീപിനെ പോലിസ് പിടികൂടിയിരുന്നത്. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. ടയര്‍ കട നടത്തുന്ന പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി കട അടഞ്ഞുകിടക്കുകയാണ്.

സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും പിരിഞ്ഞ് നില്‍ക്കുകയാണ്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്‌നത്തില്‍ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് അമ്മയുമായി പ്രദീപ് പുറത്തുപോവുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. രാത്രിയില്‍ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നതാണ് കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it