Sub Lead

തെല്‍ അവീവ് ആക്രമിച്ച ഹൂത്തികളെ അഭിനന്ദിച്ച് ഹമാസ്

തെല്‍ അവീവ് ആക്രമിച്ച ഹൂത്തികളെ അഭിനന്ദിച്ച് ഹമാസ്
X

ഗസ സിറ്റി: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ച യെമനിലെ ഹൂത്തികളെ അഭിനന്ദിച്ച് ഹമാസ്. ഇന്ന് രാവിലെയാണ് രണ്ട് 'ഫലസ്തീന്‍-2' ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ഹൂത്തികള്‍ തെല്‍അവീവ് ആക്രമിച്ചത്.


'' സയണിസ്റ്റ് സംവിധാനത്തിന്റെ ഹൃദയത്തിന് നേരെ യെമനിലെ അന്‍സാറുല്ല സഹോദരന്മാര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഗസയ്‌ക്കൊപ്പം എന്ന അവരുടെ ഉറച്ച നിലപാടിനെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അധിനിവേശം അതിന്റെ വംശഹത്യാ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.''-ഹമാസ് വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു.

''യെമനിലെ നമ്മുടെ സഹോദരങ്ങള്‍ക്കെതിരെ സയണിസ്റ്റുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. സയണിസ്റ്റുകള്‍ മുസ്‌ലിം ഉമ്മത്തിന്റെ ശത്രുവാണെന്നതില്‍ സംശയമില്ല. യെമന് മുസ് ലിം ഉമ്മത്ത് പൂര്‍ണപിന്തുണ നല്‍കണം.''- അബു ഉബൈദ വിശദീകരിച്ചു. ഇസ്രായേല്‍ സൈന്യം യെമനില്‍ നടത്തിയ ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. സയണിസ്റ്റുകളെയും യുഎസ്-ബ്രിട്ടീഷ് സൈന്യത്തെയും നേരിട്ട് പരിചയമുള്ള ഹൂത്തികള്‍ ഇത്തവണയും വിജയം കൈവരിക്കുമെന്നും ഹമാസ് വക്താവ് പറഞ്ഞു.

യെമന്‍, ലബ്‌നാന്‍, സിറിയ തുടങ്ങി ഇസ്രായേല്‍ ആക്രമണം നടത്താത്ത ഒരു പ്രദേശവുമില്ലെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. സന്‍ആയിലും ഹൊദൈദയിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ പിഎഫ്എല്‍പിയും അപലപിച്ചു.

Next Story

RELATED STORIES

Share it