- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തടവുപുള്ളികള്‍ക്ക് ബൈബിള്‍ നല്‍കുന്നു; കര്‍ണാടക ജയിലില്‍ മതപരിവര്‍ത്തനമെന്ന് വിഎച്ച്പി
ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഗദഗ് (കര്‍ണാടക): ജയിലിലെ തടവ് പുള്ളികള്‍ക്ക് ബൈബിള്‍ പകര്‍പ്പുകള്‍ വിതരണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ല പോലിസ് സൂപ്രണ്ടിന് ബുധനാഴ്ച പരാതി നല്‍കി.
ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരില്‍ ഒരാള്‍ തടവുകാരനെ കാണാന്‍ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിതരണം ചെയ്ത ബൈബിളിന്റെ ഫോട്ടോകളും കോപ്പികളും പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്.
മാര്‍ച്ച് 12ന് ഏഴംഗ ക്രിസ്ത്യന്‍ സുവിശേഷകരുടെ സംഘം ഗദാഗ് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി പരാതിയില്‍ പറയുന്നു. 'പ്രാര്‍ത്ഥന നടത്താനും തടവുകാരുടെ മാനസികാവസ്ഥ മാറ്റാനും' സംഘം എത്തിയിരുന്നുവെന്നും ബൈബിളിന്റെ പുതിയ നിയമത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്തതായും പരാതിയില്‍ പറയുന്നു.
മതപരിവര്‍ത്തനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ അധികാരികള്‍ അനുവദിച്ചതിനെ ഹിന്ദു പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. പുതിയ നിയമം മിനി ബൈബിളാണെന്നും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.
-
RELATED STORIES
സിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT'ഓരോ മുറിവും ഒരായുധമാക്കുക '-യഹ്യാ സിന്‍വാറിന്റെ ഒസ്യത്ത്
23 Oct 2024 11:27 PM GMTഎന്താണ് ഖലിസ്താന്‍ വാദം ? Explainer
22 Oct 2024 4:45 PM GMT