Sub Lead

ചന്ദ്രിക ദിനപത്രം കോഴിക്കോട് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ വഴി നിയമവിരുദ്ധമായി ഇബ്രാഹീം കുഞ്ഞ് സമ്പാദിച്ച തുക ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചെന്നായിരുന്നു ആരോപണം

ചന്ദ്രിക ദിനപത്രം കോഴിക്കോട് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
X

കോഴിക്കോട്: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ പ്രതിചേര്‍ത്തതിനു പിന്നാലെ ചന്ദ്രിക ദിനപത്രത്തിന്റെ ഓഫിസില്‍ റെയ്ഡ്. ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട്ടെ ഓഫിസിലാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സംഘം റെയ്ഡ് നടത്തിയത്. ഇബ്രാഹീം കുഞ്ഞിന്റെ അഴിമതിപ്പണം ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. നോട്ടുനിരോധന കാലായളവിലാണ് 10 കോടിയോളം രൂപ ചന്ദ്രികയുടെ അക്കൗണ്ടിലെത്തിയതെന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കാനാണ് പൊടുന്നനെ ഇത്രയും തുക അക്കൗണ്ടിലേക്ക് അയച്ചതെന്നായിരുന്നു വിജിലന്‍സിന്റെ ആരോപണം.

ചന്ദ്രിക ദിനപത്രത്തിന്റെ പഞ്ചാബ് നാഷനല്‍ ബാങ്കിലെ കൊച്ചി ശാഖയിലുള്ള അക്കൗണ്ടില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സമീര്‍ എന്നയാള്‍ 10 കോടി രൂപ നോട്ട് നിരോധന വേളയില്‍ നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തല്‍. പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ വഴി നിയമവിരുദ്ധമായി ഇബ്രാഹീം കുഞ്ഞ് സമ്പാദിച്ച തുക ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചെന്നായിരുന്നു ആരോപണം. വിഷയം പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷയില്‍ തീരുമാനമാവാത്തതിനാല്‍ കേസ് അന്വേഷിക്കാനാവില്ലെന്നായിരുന്നു അന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. ഹരജിയില്‍ പറയുന്ന തുക ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ വന്നതായി വിജിലന്‍സ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇബ്രാഹീംകുഞ്ഞിനെ പ്രതിചേര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രിക ഓഫിസില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നത്.



Next Story

RELATED STORIES

Share it