- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദം കനത്തു; മുത്തയ്യ മുരളീധരനാവാന്‍ വിജയ് സേതുപതി ഇല്ല
മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍വിവാദത്തിന് തിരികൊളുത്തിയതിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറി. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
മുത്തയ്യ മുരളീധരന്റെ വാര്‍ത്താക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് പിന്‍മാറുന്ന കാര്യം സേതുപതി പ്രഖ്യാപിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങണം എന്നാണ് മരളീധരന്‍ കുറിച്ചത്. നന്ദി വണക്കം എന്ന അടിക്കുറിപ്പിലാണ് മുത്തയ്യ മുരളീധരന്റെ വാര്‍ത്താക്കുറിപ്പ് താരം പങ്കുവെച്ചത്.
മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും ഈ മാസം എട്ടിനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നു മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ താരത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം.
ആരാധകര്‍ മാത്രമല്ല ഭാരതിരാജ ഉള്‍പ്പടെയുള്ള പ്രമുഖരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എസ്എസ് ശ്രീപതി സംവിധാനം ചെയ്യുന്ന 800 നിര്‍മിക്കുന്നത് ഡിഎആര്‍ മോഷന്‍ പിക്‌ചേഴ്‌സും മൂവിങ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. താരം പിന്‍മാറിയതോടെ ചിത്രത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
RELATED STORIES
യേശു ക്രിസ്തുവിന്റെ ജന്മനാടായ ഫലസ്തീനില്‍ വംശഹത്യ നടക്കുന്നു:...
20 April 2025 1:35 AM GMTവഖ്ഫ് ഭേദഗതി നിയമത്തിന് ജെഡിയു പിന്തുണ; മുന്‍ എംഎല്‍എ മുജാഹിദ് ആലം...
20 April 2025 1:21 AM GMTരണ്ടര വയസുകാരന് കടലില്‍ വീണ് മരിച്ചു
20 April 2025 12:35 AM GMTഈസ്റ്ററിന് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
19 April 2025 5:43 PM GMTഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ദേവാലയങ്ങളിലെത്തും
19 April 2025 4:37 PM GMTപ്രവേശന പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല് ഊരിച്ചെന്ന്...
19 April 2025 4:27 PM GMT