Sub Lead

ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി; രണ്ടു പേര്‍ അറസ്റ്റില്‍

ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി; രണ്ടു പേര്‍ അറസ്റ്റില്‍
X

തൃശൂര്‍: കൊടുങ്ങലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തതായി പരാതി. സംഭവത്തില്‍ രണ്ട് പോരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

രാവിലെ എഴോടെയാണ് സംഭവം. വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലിസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലപ്രയോഗത്തിനിടെ എഎസ്‌ഐ റോയ് എബ്രഹാമിന് പരിക്കേറ്റു.

ഇന്നലെയും ക്ഷേത്രത്തില്‍ നാലംഗ സംഘം കോഴിയെ അറുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് പോലിസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. 1977 മുതല്‍ ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തില്‍ കോഴിയെ അറുക്കല്‍ നിരോധിച്ചിട്ടുണ്ട്. പകരം ഭരണിയാഘോഷ നാളില്‍ കോഴിയെ സമര്‍പ്പിച്ച് കുമ്ബളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.

Next Story

RELATED STORIES

Share it