Sub Lead

'വിഴിഞ്ഞം പാര്‍ലമെന്റില്‍ ഉന്നയിക്കണം'; സമര സമിതി നേതാക്കളെ കണ്ട് രാഹുല്‍

രാവിലെ ഏഴിന് നേമത്തു നിന്ന് ആരംഭിച്ച യാത്ര കിള്ളിപ്പാലത്തെത്തിയപ്പോള്‍ മൽസ്യത്തൊഴിലാളി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്രയുടെ ഭാഗമായി.

വിഴിഞ്ഞം പാര്‍ലമെന്റില്‍ ഉന്നയിക്കണം; സമര സമിതി നേതാക്കളെ കണ്ട് രാഹുല്‍
X

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി നേതാക്കളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് സമരസമിതി ആവശ്യപ്പെട്ടു. തീരജനതയുടെ പ്രശ്‌നങ്ങള്‍ രാഹുലിനെ ബോധ്യപ്പെടുത്തി. തീരശോഷണവും കടലാക്രമണവും മൂലമുള്ള പ്രശ്‌നങ്ങള്‍ രാഹുലിന് ബോധ്യമായെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. പദ്ധതി നിര്‍ത്തണമെന്ന ആവശ്യത്തില്‍ രാഹുല്‍ കെപിസിസിയുടെ നിലപാട് തേടി.

രാവിലെ ഏഴിന് നേമത്തു നിന്ന് ആരംഭിച്ച യാത്ര കിള്ളിപ്പാലത്തെത്തിയപ്പോള്‍ മൽസ്യത്തൊഴിലാളി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്രയുടെ ഭാഗമായി. അടുത്തെത്തിയ കുട്ടികളെ ചേര്‍ത്തുപിടിച്ചു നടന്ന രാഹുല്‍ മൽസ്യത്തൊഴിലാളികളോടു വിവരങ്ങള്‍ ആരാഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തിന്റെ വിവരങ്ങള്‍ വേദനയോടെ പങ്കുവച്ച മൽസ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച്, ഏറെ നേരം സംസാരിച്ചാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.

രാവിലെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവര്‍ത്തകര്‍ ജാഥയുടെ ഭാഗമാകാനെത്തിയതോടെ നേമം ജങ്ഷന്‍ ആവേശക്കടലായി. രാഹുലിനെ കാണാനായി പ്രവര്‍ത്തകര്‍ തിക്കിതിരക്കിയപ്പോള്‍ പോലിസിനു വടം ഉപയോഗിച്ച് സംരക്ഷണ കവചം തീര്‍ക്കേണ്ടിവന്നു.

Next Story

RELATED STORIES

Share it