Sub Lead

വാളയാര്‍ കേസ്: മകനെയും ഇല്ലാതാക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മക്കെതിരേ പ്രതികളുടെ ഭീഷണി

ക്രൂരപീഡനങ്ങളെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനമായ ഈ മാസം 13നാണ് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പില്‍ മാതാപിതാക്കള്‍ സത്യഗ്രഹമിരിക്കുന്നത്.

വാളയാര്‍ കേസ്: മകനെയും ഇല്ലാതാക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മക്കെതിരേ പ്രതികളുടെ ഭീഷണി
X

കൊച്ചി: കേസുമായി മുന്നോട്ട് പോയാല്‍ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികളുടെ ഭാഗത്ത് നിന്നും ഭീഷണിയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സത്യഗ്രഹമിരിക്കുകയാണ്. ക്രൂരപീഡനങ്ങളെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനമായ ഈ മാസം 13നാണ് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പില്‍ മാതാപിതാക്കള്‍ സത്യഗ്രഹമിരിക്കുന്നത്. പ്രതിഷേധ പരിപാടി ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. കേസന്വേഷിച്ച എസ്പി എംജെ സോജന്റെ സ്ഥാനക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ ലൈംഗികപീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുകയായിരുന്നു. വാളയാര്‍കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി കാക്കുകയാണ് നിസ്സഹായരായ മാതാപിതാക്കള്‍. പുനരന്വേഷണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.




Next Story

RELATED STORIES

Share it