Sub Lead

ആർഎസ്എസുകാരന്റെ കുഞ്ഞിനെ പ്രസവിക്കണോ?; ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ കയ്യേറ്റം ചെയ്ത് ആർഎസ്എസ്

ഫെബ്രുവരി ഒന്നിന് പോലിസ് സ്റ്റേഷനിൽ ഹാജരാകണമെന്നും, പ്രതിഭാ​ഗത്തെ വിളിച്ചുവരുത്തുന്നുണ്ടെന്നും പ്രശ്നം സംസാരിച്ച് പരിഹരിക്കണമെന്നുമായിരുന്നു ചവറ തെക്കുംഭാ​ഗം എസ്ഐ സുജാതൻ പിള്ള ആവശ്യപ്പെട്ടത്.

ആർഎസ്എസുകാരന്റെ കുഞ്ഞിനെ പ്രസവിക്കണോ?; ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ കയ്യേറ്റം ചെയ്ത് ആർഎസ്എസ്
X

അഭിലാഷ് പി

കൊല്ലം: ഗാന്ധി ഘാതകൻ ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റിയതിന് പ്രതികാരമായി ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ കയ്യേറ്റം ചെയ്ത് ആർഎസ്എസ്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാ​ഗം ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യയും വിദ്യാർഥിനിയുമായ സാന്ദ്രയെയാണ് എട്ടോളം ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൈയ്യേറ്റം ചെയ്യുകയും തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ പരാതി നൽകിയെങ്കിലും കേസില്ലാതെ പ്രശ്നം ഒത്തുതീർക്കാൻ പോലിസ് ശ്രമം നടത്തിയെന്നും ആരോപണമുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 30 ന് ​ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്ഐ ചവറ തെക്കുംഭാ​ഗം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറയിലെ നടക്കാവിൽ ​ഗാന്ധി ഘാതകനായ ​ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയിരുന്നു. ഇതിനെ തുടർന്ന് ജനുവരി 31 ന് രാവിലെയാണ് ശ്രീഹരിയുടെ ഭാര്യക്ക് നേരെ എട്ടോളം ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്.

എന്റെ സഹോദരിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാനായി പോയതായിരുന്നു സാന്ദ്ര. തിരിച്ചുവരുമ്പോൾ നാലോളം ബൈക്കുകളിലായി സേവാഭാരതി ആംബുലൻസ് ഡ്രൈവറും ആർഎസ്എസ് പ്രവർത്തകനുമായ കണ്ണന്റെ നേതൃത്വത്തിൽ അവളെ പിന്തുടരുകയായിരുന്നു. തെക്കുംഭാ​ഗം കാവടിമുക്കിൽ എത്തിയപ്പോൾ അവളെ തടഞ്ഞുനിർത്തി ആർഎസ്എസുകാരന്റെ കുഞ്ഞിനെ പ്രസവിക്കണോ എന്ന് ആക്രോശിച്ചു കൊണ്ട് കൈയ്യിൽ കടന്നു പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ശ്രീഹരി തേജസ് ന്യൂസിനോട് പറഞ്ഞു.

ഗോഡ്സയെ കെട്ടി തൂക്കിയത് പോലെ നിന്റെ ഭർത്താവിനെയും തൂക്കി കൊല്ലുമെന്നും വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒരു സ്ത്രീക്ക് എതിരേയാണ് ആക്രമണം നടന്നത്, അതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോലിസിൽ പരാതി നൽകിയെങ്കിലും ഒരു ദിവസം കഴിഞ്ഞാണ് മൊഴി രേഖപ്പെടുത്താൻ പോലും പോലിസ് തയ്യാറായത്. ഫെബ്രുവരി ഒന്നിന് പോലിസ് സ്റ്റേഷനിൽ ഹാജരാകണമെന്നും, പ്രതിഭാ​ഗത്തെ വിളിച്ചുവരുത്തുന്നുണ്ടെന്നും പ്രശ്നം സംസാരിച്ച് പരിഹരിക്കണമെന്നുമായിരുന്നു ചവറ തെക്കുംഭാ​ഗം എസ്ഐ സുജാതൻ പിള്ള ആവശ്യപ്പെട്ടത്. ആർഎസ്എസിന് അനുകൂലമായാണ് പോലിസ് പ്രവർത്തിച്ചത്, ശ്രീഹരി തേജസ് ന്യൂസിനോട് വെളിപ്പെടുത്തി.

പരാതിയിൽ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പരാതിയിലും മൊഴിയിലും ആക്രമണം നടത്തിയ പ്രതികളിൽ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ സാധിക്കില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം, എന്നിട്ട് അത് തിരിച്ചറിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂവെന്ന് എസ്ഐ സുജാതൻ പിള്ള തേജസ് ന്യൂസിനോട് പറഞ്ഞു.

സാന്ദ്രയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 341, 506(1), 509, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എങ്കിലും ആരോപണ വിധേയരെ ചോദ്യം ചെയ്യാനോ സംഭവത്തെ ​ഗൗരവതരമായി സമീപിക്കാനോ പോലിസ് തയ്യാറായിട്ടില്ലെന്നത് വസ്തുതയാണ്. പോലിസിലെ ആർഎസ്എസ് ഇടപെടലുകൾക്കെതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ഈ ആരോപണം കേരള പോലിസിലെ ആർഎസ്എസ് സ്വാധീനത്തെ തുറന്നുകാട്ടുന്നതാണ്.

Next Story

RELATED STORIES

Share it