- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ദുരന്തം: ഒരാള്‍പോലും അവശേഷിക്കാതെ 17 കുടുംബങ്ങള്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ഒരാള്‍പോലും അവശേഷിക്കാതെ 17 കുടുംബങ്ങള്‍. ഈ കുടുംബത്തില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു പേരുടെ നെക്സ്റ്റ് ഓഫ് കിനിെന കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷവും സിഎംഡിആര്‍എഫില്‍ നിന്നു 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി. 119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. കണ്ടെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നു 91 പേരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാംപുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്തമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ കാര്യമായ തടസ്സമില്ല. ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ് പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
'പാകിസ്താന് വെടിനിര്ത്തല് ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMTഉത്തര്പ്രദേശില് ഒരു മദ്റസ പൊളിച്ചു; രണ്ടെണ്ണം പൂട്ടിച്ചു
10 May 2025 4:42 PM GMTവെടിനിര്ത്തല് കരാര് ലംഘിക്കപ്പെട്ടെന്ന് കശ്മീര് മുഖ്യമന്ത്രി
10 May 2025 4:08 PM GMTഅഷ്റഫിനെ ഹിന്ദുത്വര് തല്ലിക്കൊന്ന സംഭവം: അന്വേഷണത്തില് പിഴവുകളെന്ന് ...
10 May 2025 3:52 PM GMTആത്യന്തിക വിജയം സത്യത്തിന്; കൊവിഡ് മരണത്തില് കേരളത്തിന്റെ കണക്കുകള്...
10 May 2025 3:15 PM GMTമുസ്ലിംകള്ക്കെതിരെ വര്ഗീയ പ്രചാരണം നടത്തിയ ബിജെപി പ്രവര്ത്തകനെതിരെ ...
10 May 2025 2:27 PM GMT