Big stories

പ്രതീക്ഷ...; നാലാം ദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി

പ്രതീക്ഷ...; നാലാം ദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി
X

മേപ്പാടി: നാട് പിളര്‍ത്തിയ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ക്കിടെ പ്രതീക്ഷയേകി നാലുപേരെ രക്ഷപ്പെടുത്തി. തിരച്ചിലിന്റെ നാലാം ദിവസമാണ് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് കാലിനു പരിക്കേറ്റിട്ടുണ്ട്.

നാല് പേരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നാലു പേരെയും വ്യോമമാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും കരസേന അറിയിച്ചു.

Next Story

RELATED STORIES

Share it