Sub Lead

വയനാട് ദുരന്തം: അതി തീവ്രദുരന്തമാണെന്ന് പ്രഖ്യാപിച്ച് കേന്ദ്രം

വയനാട് ദുരന്തം: അതി തീവ്രദുരന്തമാണെന്ന് പ്രഖ്യാപിച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: വയനാട് പ്രകൃതി ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം അന്തര്‍മന്ത്രാലയ സമിതി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും മറ്റും ലഭിക്കും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങളെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ വയനാടുണ്ടായില്ലെന്നാണ് കേന്ദ്രസര്‍ക്കാരും അന്തര്‍മന്ത്രാലയ സമിതിയും വിലയിരിത്തിയിരിക്കുന്നത്. പക്ഷേ, അതിതീവ്ര സ്വഭാവമുള്ള ദുരന്തമാണ് ഉണ്ടായതെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it