Sub Lead

''ഇന്ത്യക്കാര്‍ വസുധൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നു; പക്ഷേ, അടുത്ത ബന്ധുക്കളുമായി പോലും ഐക്യമില്ല'': സുപ്രിം കോടതി

ഇന്ത്യക്കാര്‍ വസുധൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നു; പക്ഷേ, അടുത്ത ബന്ധുക്കളുമായി പോലും ഐക്യമില്ല: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് കുടുംബ വ്യവസ്ഥ നശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. ഇന്ത്യയിലെ ജനങ്ങള്‍ 'വസുധൈവ കുടുംബകം' എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും അടുത്ത ബന്ധുക്കളുമായി പോലും ഐക്യം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തലും എസ് വി എന്‍ ഭട്ടിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മൂത്ത മകനെ വീട്ടില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.

തന്റെ മകന്‍ മറ്റൊരു ജാതിയില്‍ നിന്നാണ് വിവാഹം കഴിച്ചതെന്നും അയാളുടെ ഭാര്യക്കും മക്കള്‍ക്കും സ്വത്ത് നല്‍കാന്‍ കഴിയില്ലെന്നും സ്ത്രീ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കോടതിയില്‍ നിരവധി കേസുകള്‍ നടന്നിരുന്നു. അതിലെ അപ്പീലുമായാണ് സ്ത്രീ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട ശേഷം കോടതി ഇങ്ങനെ പറഞ്ഞു.

''നാം ഇന്ത്യക്കാര്‍ വസുധൈവ കുടുംബകം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്.. അതായത്, ഭൂമി മുഴുവന്‍ ഒരു കുടുംബമാണെന്ന്. പക്ഷേ, ഇപ്പോള്‍ നമുക്ക് അടുത്ത ബന്ധങ്ങളില്‍ പോലും ഐക്യം നിലനിര്‍ത്താന്‍ കഴിയുന്നില്ല., ലോക കുടുംബത്തെ കുറിച്ച് പിന്നെ എന്തുപറയാന്‍. കുടുംബം എന്ന വ്യവസ്ഥയുടെ ഉള്ളടക്കം ചോര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍, വ്യക്തി, അയാളുടെ കുടുംബം എന്നിവ മാത്രമേയുള്ളൂ.''

Next Story

RELATED STORIES

Share it