- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലക്ഷ്മി ദേവിക്ക് വീട് ലഭിച്ചെന്ന് ബിജെപി പരസ്യം; പൊളിച്ചടക്കി മാധ്യമങ്ങള്‍
രണ്ട് ആണ്‍ മക്കളോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് ലക്ഷ്മി ദേവി താമസിക്കുന്നതെന്നും സ്വന്തമായി കക്കൂസ് പോലും അവര്‍ക്ക് ഇല്ലെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്‍ക്കത്ത: പശ്ചമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ നുണ പ്രചാരണങ്ങളുമായി ബിജെപിയും സംഘപരിവാര്‍ ഐടി വിഭാഗവും. ബംഗാളില്‍ കേന്ദ്ര പദ്ധതികളിലൂടെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ ലഭിച്ചെന്നായിരുന്നു ബിജെപി വിവിധ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യം. എന്നാല്‍, പരസ്യത്തിലെ പ്രഖ്യാപനങ്ങള്‍ വ്യാജമാണെന്നും ബിജെപിയുടെ അവകാശവാദങ്ങള്‍ ജനങ്ങളെ വഞ്ചിക്കാനാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
Lakshmi Devi of Kolkata got a house under Pradhan Mantri Awaas Yojna in several Newspapers advertisements but not in reality. #JumlaHobepic.twitter.com/9TiJX9kcQ8
— Mohammed Zubair (@zoo_bear) March 22, 2021
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിരവധി പേര്‍ക്ക് വീട് ലഭിച്ചതായുള്ള പരസ്യം തന്നെ കള്ളപ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തില്‍ ബംഗാള്‍ സ്വദേശിനിയായ ലക്ഷ്മി ദേവി എന്ന സ്ത്രീക്ക് വീട് ലഭിച്ചതായി അവകാശപ്പെടുന്നുണ്ട്. അവരുടെ ചിത്രവും പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയോടൊപ്പമാണ് ലക്ഷ്മി ദേവിയുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍, ലക്ഷ്മി ദേവിക്ക് വീട് ലഭിച്ചിട്ടില്ലെന്നും അവര്‍ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്മി ദേവിയുടെ വീട്ടില്‍ നിന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടറാണ് വാര്‍ത്ത പുറത്ത് വിട്ടത്.
രണ്ട് ആണ്‍ മക്കളോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് ലക്ഷ്മി ദേവി താമസിക്കുന്നതെന്നും സ്വന്തമായി കക്കൂസ് പോലും അവര്‍ക്ക് ഇല്ലെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ നയന ബിന്ദിയോപാധ്യായ പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT