Sub Lead

'വധുവിനെ ആവശ്യമുണ്ട്, പക്ഷേ സോഷ്യല്‍ മീഡിയയില്‍ അടിമയാവരുത്...'; യുവാവിന്റെ വിവാഹ പരസ്യം വൈറലാവുന്നു

വധുവിനെ ആവശ്യമുണ്ട്, പക്ഷേ സോഷ്യല്‍ മീഡിയയില്‍ അടിമയാവരുത്...; യുവാവിന്റെ വിവാഹ പരസ്യം വൈറലാവുന്നു
X

കൊല്‍ക്കത്ത: വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമുണ്ട് തുടങ്ങിയ പരസ്യങ്ങള്‍ നാം ഏറെ കണ്ടിട്ടുണ്ട്. അവരവരുടെ തൊഴിലും ഉയരവും വിദ്യാഭ്യാസ യോഗ്യതയും മതവും ജാതിയുമെല്ലാം പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസീദ്ധീകരിക്കാറുണ്ട്. എന്നാല്‍, ഇക്കുറി പശ്ചിമ ബംഗാളിലെ കാമര്‍പുകൂരിലെ യുവാവ് പത്രത്തില്‍ നല്‍കിയ വിവാഹപരസ്യം വൈറലാവുകയാണ്. കാരണം മറ്റൊന്നുമല്ല, പരസ്യത്തിലെ ഒരു ഡിമാന്റ് തന്നെ. അഭിഭാഷക കുടുംബത്തില്‍പെട്ട യുവാവിന്റെ പരസ്യത്തില്‍ പറയുന്നതു പ്രകാരം പെണ്‍കുട്ടിയുടെ സൗന്ദര്യമോ സ്വത്തോ ഒന്നും പ്രശ്‌നമല്ല. പക്ഷേ, ഒരു ഡിമാന്റുണ്ട്-പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അടിമയാവരുത്...!. ഇക്കാലത്ത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും ഇത്തരത്തിലൊരു പെണ്‍കുട്ടിയെ ലഭിക്കാന്‍ എന്ന് അറിഞ്ഞുതന്നെയാവണം യുവാവ് പത്രത്തിലൂടെ പരസ്യം നല്‍കിയിട്ടുണ്ടാവുക.

പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: 'ചാറ്റര്‍ജി 37 വയസ്സ്, 5 അടി 7 ഇഞ്ച് ഉയരം, യോഗ പരിശീലകന്‍, സുന്ദരന്‍, സല്‍സ്വഭാവി, ഹൈക്കോടതിയിലെ അഭിഭാഷകന്‍, ഗവേഷകന്‍, അഭിഭാഷക കുടുംബം, വീടും കാറും ഉണ്ട്, മാതാപിതാക്കളുണ്ട്. കാമര്‍പുകൂര്‍ വില്ലേജിലാണ് വീട്, വധുവിന്റെ സൗന്ദര്യമോ ഉയരമോ തടിയോ പ്രശ്‌നമല്ല, പക്ഷേ വധു സോഷ്യല്‍ മീഡിയയ്ക്ക് അടിമയാവരുത്'. നിതിന്‍ സാങ്‌വാന്‍ ഐഎഎസ് പരസ്യത്തിന്റെ പത്രകട്ടിങ് ട്വിറ്ററിലൂടെ പങ്ക് വച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. ആയിരത്തോളം ലൈക്കുകളും നിരവധി റീട്വീറ്റുകളുമായി നിതിന്‍ സാങ്‌വാന്റെ പോസ്റ്റ് ട്വിറ്ററില്‍ വൈറലായി. പലരും ഇതിനെ ചിരിയോടെയാണ് വരവേറ്റത്.

ചിലരാതവട്ടെ, ഇത്തരം സ്വഭാവസവിശേഷതകളുള്ള ഒരു വധുവിനെ ഇയാള്‍ക്ക് കണ്ടെത്തുക അസാധ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കടുത്ത മാനദണ്ഡമാണെന്നും ആജീവനാന്തം ബാച്ചിലറാവാനായിരിക്കും ഇദ്ദേഹത്തിന്റെ വിധിയെന്നുമായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

West Bengal man seeks bride who is not addicted to social media; Matrimonial ad goes viral





Next Story

RELATED STORIES

Share it