Sub Lead

ആരാണിയാള്‍? ആരാണ് ഇയാള്‍ക്ക് വോട്ട് ചെയ്തത്!?; യോഗിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി

നേരത്തെ, രാമക്ഷേത്രത്തിനു വേണ്ടിയുള്ള പണപ്പിരിവിന്റെ മറവില്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീവ്രഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവത്തിലും രാജകുമാരി പ്രതിഷേധിച്ചിരുന്നു.

ആരാണിയാള്‍? ആരാണ് ഇയാള്‍ക്ക് വോട്ട് ചെയ്തത്!?; യോഗിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി
X

ദുബായ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് രാജകുമാരിയുടെ പ്രതികരണം.

'ആരാണിയാള്‍? യോഗി, എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാള്‍ക്ക് വോട്ട് ചെയ്തത്?' രാജകുമാരി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരുക്കുന്നത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ, രാമക്ഷേത്രത്തിനു വേണ്ടിയുള്ള പണപ്പിരിവിന്റെ മറവില്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീവ്രഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവത്തിലും രാജകുമാരി പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ റിട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധമറിയിച്ചത്. സംഘപരിവാരം ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഓര്‍ത്തെടുത്താണ് റാണ അയ്യൂബ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

'ഞാന്‍ ഇതിനെ കാണുന്നത് 1992 ഡിസംബര്‍ ആറിന് എന്റെ കണ്‍മുമ്പിലൂടെ മിന്നിമറഞ്ഞ ചിത്രങ്ങളായിട്ടാണ്. ഇന്ത്യയിലുള്ള ഓരോ ദിവസവും ഞങ്ങള്‍ക്കു നേരെയുള്ള അവഹേളനത്തിന്റെ ഓര്‍മപ്പെടുത്തലാണ്. പൊതുജനങ്ങളുടെ കാഴ്ചയില്‍ അത് ഹിന്ദു ആള്‍ക്കൂട്ടം പ്രകോപിത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പള്ളി തകര്‍ക്കുന്നതാണ്. ഇതിനെ നാസി ജര്‍മനിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സുഹൃത്തുക്കള്‍ പ്രകോപിതരാകുകയും ചെയ്യുന്നു' എന്നാണ് റാണ അയ്യൂബ് കുറിച്ചത്.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന്‍ പോലെ ഇത് ഏറ്റെടുക്കുകയും മുസ്‌ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിത്വമാണ് ഹിന്ദ് അല്‍ ഖാസിമി.

Next Story

RELATED STORIES

Share it