Sub Lead

സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വിലവര്‍ദ്ധന; വിവേചനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മഹുവ മൊയ്ത്ര

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റിയൂട്ട് വാക്‌സിന്‍ നല്‍കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.

സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വിലവര്‍ദ്ധന;  വിവേചനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മഹുവ മൊയ്ത്ര
X

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ വിലവര്‍ദ്ധിപ്പിച്ച നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലേ എന്ന് മഹുവ മൊയ്ത്ര ചോദിച്ചു. എന്ത് കൊണ്ടാണ് കേന്ദ്രത്തിന് 150 രൂപക്ക് വിതരണം ചെയ്യുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയാക്കിയതെന്നും അവര്‍ ചോദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മഹുവ മൊയ്ത്രയുടെ വിമര്‍ശനം.

സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വാക്‌സിനുകളുടെ വിലയാണ് പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക.

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റിയൂട്ട് വാക്‌സിന്‍ നല്‍കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം.

Next Story

RELATED STORIES

Share it