Sub Lead

നവകേരള സദസ്സ്: അകവും പുറവും

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കി ഭരണതലത്തില്‍ പരിഹാരം കാണേണ്ടതിനു പകരം ഖജനാവില്‍ പൂച്ച പെറ്റു കിടക്കുമ്പോള്‍ സര്‍വസന്നാഹവുമായുള്ള ഈ ആഘോഷം ആവശ്യമുണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

നവകേരള സദസ്സ്: അകവും പുറവും
X

വംബര്‍ 18ന് നവകേരള സദസ്സിന് തുടക്കം കുറിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെകട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളും അടങ്ങുന്നവര്‍ നിയോജക മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതാണ് പരിപാടി. മണ്ഡലങ്ങളില്‍ ജനപ്രതിനിധികളുടെ സാന്നിധ്യമുണ്ടാവും. പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നതിനാല്‍ അവരുടെ മണ്ഡലങ്ങളില്‍ പകരം സംവിധാനം കാണും. ഭരണ സംവിധാനത്തെ അടിത്തട്ടിലേക്കെത്തിക്കുക, ജനസാമാന്യത്തെ ഭരണവുമായി കണ്ണിചേര്‍ക്കുക, സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യമായി കരുതപ്പെടുന്നത്. സദസ്സ് ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കും.

മ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ പരിഷ്‌കരിച്ചതും പകിട്ടാര്‍ന്നതുമായ ഒരു രൂപം തന്നെയാണ് നവകേരള സദസ്സും. മന്ത്രിപ്പട മുഴുവനും ബ്യൂറോക്രസിയുടെ മുഖ്യഭാഗവും ഇത്തവണ പരിപാടിയിലുണ്ടെന്നതാവും ഒരു പ്രധാന മാറ്റമായി തോന്നുന്നത്. മറ്റൊരു കൗതുകം മന്ത്രിസഭാ യോഗങ്ങള്‍ സെകട്ടേറിയറ്റിനു പുറത്തു നടക്കും എന്ന ചരിത്രസംഭവമാണ്. പ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഭരണത്തിന് പിന്തുണ ഉറപ്പിക്കാനാണെന്ന് കരുതാം. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രഹസനമാണെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നതും അതുകൊണ്ടു തന്നെ. ഡിസംബര്‍ 2 മുതല്‍ 22 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റവിചാരണ സദസ്സുകള്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ പ്രചാരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ്.

മ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരായ പ്രധാന വിമര്‍ശനം സര്‍ക്കാര്‍ ഭരണ ഉദ്യോഗസ്ഥ വകുപ്പു തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു നിര്‍വഹിക്കുന്നു എന്നതായിരുന്നു. ഭരണചക്രം ശരിയായി ചലിപ്പിക്കാനും ഉദ്യോഗസ്ഥരെ കാര്യക്ഷമതയുള്ളവരാക്കാനും കഴിയാത്തതിന്റെ പിടിപ്പുകേടാണ് ജനസമ്പര്‍ക്ക പരിപാടി എന്നതാണ് അന്നും ഇന്നും രാഷ്ട്രീയ പ്രതിയോഗികളുടെ ആക്ഷേപം. ഇപ്പോഴത്തെ നവകേരള സദസ്സ് ലക്ഷ്യത്തിലും അന്തസ്സത്തയിലും അതില്‍നിന്ന് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന പരിശോധന നല്ലതാണ്. സര്‍ക്കാര്‍ സമീപകാലത്ത് കൈക്കൊണ്ട ജനവിരുദ്ധനയങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ഭരണമുന്നണിക്കുണ്ടായ പ്രതിച്ഛായ നഷ്ടവും ഭരണ കോട്ടങ്ങളും മറച്ചുവയ്ക്കാനും മറികടക്കാനും നവകേരള സദസ്സിലൂടെ ഒരു പരിധി വരെ കഴിഞ്ഞേക്കുമെന്ന രാഷ്ട്രീയ ലക്ഷ്യമാണ്, പ്രചാരണപരമായ മേല്‍ക്കൈയാണ് പ്രധാന വ്യത്യാസമായുള്ളത്. കരുവന്നൂര്‍ അടക്കം നിരവധി സഹകരണ സംഘങ്ങളിലെ സാമ്പത്തിക തട്ടിപ്പുകളും സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, ഉച്ചക്കഞ്ഞി, സിവില്‍ സപ്ലൈസ് സ്‌റ്റോറുകളിലെ സാധന ദൗര്‍ലഭ്യം, കെഎസ്ആര്‍ടിസി പെന്‍ഷന്‍, കര്‍ഷക ആത്മഹത്യ, മാസപ്പടി വിവാദം, മൂന്നാറിലെ കൈയേറ്റ ഭൂമി വിവാദം തുടങ്ങി ജനങ്ങളുമായി നേര്‍ക്കുനേര്‍ ബന്ധമുള്ള നിരവധി വിഷയങ്ങളില്‍ മുഖം വികൃതമായി നില്‍ക്കുകയാണ് സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ മുഖം മിനുക്കല്‍ നടപടി കുറച്ചധികം വേണ്ടതുണ്ട്. ഇല്ലെങ്കില്‍ 2019 കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്.

വകേരള സദസ്സിന്റെ പ്രത്യേക വാഹനത്തിന്റെ ചെലവു മാത്രം 1.05 കോടി രൂപ വരും. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കി ഭരണതലത്തില്‍ പരിഹാരം കാണേണ്ടതിനു പകരം ഖജനാവില്‍ പൂച്ച പെറ്റു കിടക്കുമ്പോള്‍ സര്‍വസന്നാഹവുമായുള്ള ഈ ആഘോഷം ആവശ്യമുണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

Next Story

RELATED STORIES

Share it