- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്വേഷണവുമായി സഹകരിക്കും; കുപ്രചാരണങ്ങള്‍ തള്ളിക്കളയുക: മര്‍കസ് നിസാമുദ്ദീന്‍
ഇതുമായി ബന്ധപ്പെട്ട മര്‍കസിനെതിരായി വരുന്ന വാസ്തവ വിരുദ്ധവുമായ വ്യാജ പ്രചാരണങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളിലും ചാനലുകളിലും പ്രചരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. തബ് ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തെ കരിവാരിത്തേക്കാനും അപകീര്‍ത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി മനപൂര്‍വം സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുക ലക്ഷ്യമാക്കി ചില വാര്‍ത്താചാനലുകള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ മോശമായ ഭാഷയില്‍ പ്രചരിപ്പിക്കുന്നു എന്നത് വേദനാജനകമാണ്.
തബ് ലീഗ് പ്രസ്ഥാനം ലോക രാജ്യങ്ങളിലെ മുസ് ലിം സമുദായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അരാഷ്ട്രീയ മത സാമൂഹിക സംഘടനയാണ്. സംഘടനയുടെ പ്രവര്‍ത്തന ഉദ്ദേശം സമുദായ അംഗങ്ങളെ പ്രവാചകചര്യ പിന്‍പറ്റിയും ഇസ് ലാമിക ആദര്‍ശം ഉള്‍ക്കൊണ്ടും സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള പൗരന്‍മാരാക്കി അതാത് രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യുക എന്നാണ്. തബ് ലീഗ് പ്രസ്ഥാനം ഡല്‍ഹി കേന്ദ്രീകരിച്ച് 1926ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ സ്വന്തം ഇഷ്ടപ്രകാരം അവരുടെ ഒഴിവുസമയം വിനിയോഗിച്ച് പ്രബോധന-പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതാണ് പ്രവര്‍ത്തനരീതി. പ്രസ്ഥാനം യാതൊരു സാമ്പത്തിക അഭ്യര്‍ത്ഥനകളോ സംഭാവനകളോ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ കൈപ്പറ്റാറില്ല.
ഇസ്‌ലാമിക വിശ്വാസത്തിലധിഷ്ഠിതമായ വിഷയങ്ങളായ ദൈവവിശ്വാസം, അഞ്ചു നേരത്തെ നമസ്‌കാരം, ഇസ് ലാമിക ഗ്രന്ഥപഠനം, മരണാനന്തര ജീവിതം, പ്രവാചകചര്യ, ഹദീസും ഖുര്‍ആനിക ദര്‍ശനങ്ങളും, മാനവികത, സംസ്‌കാരിക സമ്പന്നമായ ആദര്‍ശ ജീവിതം, സഹോദര്യം എന്നീ വിഷയങ്ങളാണ് പ്രധനമായും തബ് ലീഗ് പ്രവര്‍ത്തകര്‍ ജനങ്ങളുമായി സംവദിക്കുന്നത്. എല്ലാ അധ്യപനങ്ങളിലെയും പ്രധാന ഉദ്ദേശം പ്രവാചകന്‍ മുഹമ്മദ് നബിയെ പൂര്‍ണമായും പിന്‍പറ്റിയുള്ള ജീവിത രീതിയാണ്. തബ് ലീഗ് പ്രസ്ഥാനം ഏകദേശം ഒരു നുറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യം പൂര്‍ത്തീകരിക്കുന്ന ഈ വേളയില്‍ അതിന്റെ പ്രവര്‍ത്തന ഫലമായി ലോക രാഷ്ട്രങ്ങിളിലെ എണ്ണമറ്റ മത വിശ്വസികളുടെ ജീവിതത്തില്‍ ഇസ് ലാമിക മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചിടുണ്ട്. രാജ്യത്തിന്റെ നല്ല പൗരന്മാരായി മാന്യമായ ആദര്‍ശ ജീവിതം നയിക്കാന്‍ അവരെ ദീനീ പ്രവര്‍ത്തനങ്ങളിലുടെ പ്രപ്തരാക്കി. മര്‍കസ് നിസാമുദ്ദീന്‍ തബ് ലീഗ് പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രവേദിയാണ്. എല്ലാ രാജ്യങ്ങളിലെയും പ്രവര്‍ത്തകര്‍ മര്‍കസുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. നാളിത് വരെയുള്ള മര്‍കസിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും നടന്നുവരുന്നത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥക്ക് പൂര്‍ണമായും വിധേമായിട്ടാണ്.
എല്ലാ സമ്മേളനങ്ങളും പ്രോഗ്രാമുകളും നിലവിലെ സര്‍ക്കാര്‍ അധികാരികളുടെ അനുവാദത്തോട് കൂടിയാണ് നാളിതുവരെ നടന്നിട്ടുള്ളത്. പോലിസ് അധികാരികള്‍ മര്‍കസില്‍ വിവരശേഖരണവും പരിശോധനകളും സ്ഥിരമായി നടത്താറുണ്ട്. എല്ലാ പ്രതിനിധികളും സര്‍ക്കാര്‍ എജന്‍സികളോടും പോലിസിനോടും അവരവരുടെ വിവരങ്ങള്‍ ആ വശ്യാനുസൃതം നല്‍കിയും പൂര്‍ണമായി സഹകരിച്ചും പോകുന്നവരാണ്. പല ഭാഗത്തുനിന്ന് വരുന്ന പ്രവര്‍ത്തകര്‍ കുറച്ചുദിവസം മര്‍കസില്‍ താമസിച്ചിട്ട് പല ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് പോവുന്നതാണ് പതിവുരീതി. ഇവരുടെ ചെലവ് അവര്‍ തന്നെ സ്വന്തമായിട്ടാണ് ചെയ്യുന്നത്. ഇതാണ് മര്‍കസിന്റെ പൊതുവായ പ്രവര്‍ത്തന രീതി. ഈ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ രാജ്യത്ത്യം ലോക രാജ്യങ്ങളിലും സര്‍ക്കാരുകളുടെ കര്‍ശന സമീപനങ്ങള്‍ ഉണ്ടായിട്ട് കൂടി കൊവിഡ് 19 മായി ബന്ധപ്പെട്ടു മര്‍കസിലെത്തിയ ചില പ്രതിനിധികള്‍ക്ക് രോഗസാധ്യത ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഈയവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് മര്‍കസിന്റെ നിലപാട് ഇവിടെ വ്യക്തമാക്കുകയാണ്.
സര്‍ക്കാരിന്റെ അറിയിപ്പ് വന്നയുടനെ തന്നെ മര്‍കസ് കര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായി പ്രതിനിധികളുടെ മര്‍കസിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. ഇവിടെ തങ്ങിയവരെ അവരുടെ പ്രദേശങ്ങളില്‍ മടക്കി അയക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. എന്നാല്‍ 22.03.2020 ജനത കര്‍ഫ്യൂവും പ്രധാന മന്ത്രിയുടെ ലോക്ക് ഡൗണും കാരണം പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിവന്നു. ഈയവസരത്തില്‍ തദ്ദേശീയരും വിദേശികളും അടങ്ങുന്ന പ്രവര്‍ത്തകര്‍ മര്‍കസില്‍ കുടുങ്ങിപ്പോയി. പിന്നീട് ഇവരെ മര്‍കസില്‍ നിന്ന് മാറ്റുകയും ചിലരെ ആശുപത്രികളിലേക്ക് ക്വാറന്റൈന് അയച്ചു. അനുബന്ധ പരിശോധനകള്‍ക്ക് വിധേയമാക്കി.
തബ്‌ലീഗ് പ്രസ്ഥാനത്തിന്റെ അമീര്‍ മനപ്പാന മുഹമ്മദ് സഅദ് സാഹിബിനെതിരായ ഒരു ഡല്‍ഹി െ്രെകം ബ്രാഞ്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അമീര്‍ ഒളിവില്‍ പോയെന്ന കുപ്രചാരണം ഉണ്ടായി. കാര്യങ്ങള്‍ കോടതിയുടെ പരിധിയില്‍ ഉള്ളതു കൊണ്ടും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനാലും ഈയവസരത്തില്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായ സഹകരണമുണ്ടാവുമെന്ന് ഉറപ്പുതരുന്നു. മര്‍കസിനെതിരെ നടക്കുന്ന എല്ലാ കുപ്രചരങ്ങളോടും ശക്തമായി വിയോജിപ്പ് അറിയിക്കുന്നു. മാധ്യമങ്ങള്‍ തൊഴില്‍മാന്യത കാത്ത് സൂക്ഷിച്ച് സമൂഹത്തിന് ഗുണകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും തെറ്റായ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണം. സര്‍ക്കാര്‍ സംവിധാനങ്ങളോട് സകലവിധ സഹകരണങ്ങളുടേതാണ് നിസാമുദ്ദീന്‍ മര്‍കസിന്റെ നാളിതുവരെയുള്ള ചരിത്രം. ഇനിയുമത് തുടരും.
തബ്‌ലീഗ് പ്രസ്ഥാനത്തിന് രഹസ്യ അജണ്ടകളൊന്നുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മതസാമൂഹിക ഉന്നമനമാണ് പൊതുലക്ഷ്യം. കൊവിഡ് 19മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമായും പോലിസ് ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്നും തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അറിയിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT