Sub Lead

ബംഗാളില്‍ 200 സീറ്റ് നേടിയില്ലെങ്കില്‍ നേതാക്കള്‍ രാജിവെക്കുമോ?; ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടുമെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കിഷോറിന്റെ വെല്ലുവിളി.

ബംഗാളില്‍ 200 സീറ്റ് നേടിയില്ലെങ്കില്‍ നേതാക്കള്‍ രാജിവെക്കുമോ?; ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കാന്‍ ബിജെപി നേതാക്കള്‍ തയ്യാറുണ്ടോയെന്ന വെല്ലുവിളിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടുമെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കിഷോറിന്റെ വെല്ലുവിളി.

പശ്ചിമ ബംഗാളില്‍ 100 ല്‍ താഴെ സീറ്റുകള്‍ മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളൂ. നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന പരാമര്‍ശം കിഷോര്‍ ആവര്‍ത്തിച്ചു. താന്‍ പ്രവചിച്ചതിനേക്കാള്‍ മികച്ചത് പാര്‍ട്ടി ചെയ്താല്‍ താന്‍ ജോലി ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.

തിരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമാക്കി ബംഗാളില്‍ ബി.ജെ.പി. ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്ന വെല്ലുവിളിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. 2021ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ബിജെപിയ്ക്ക് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കാന്‍ പാടുപെടേണ്ടി വരുമെന്നായിരുന്നു പ്രശാന്ത് കിഷോര്‍ ഇതിനോട് പ്രതികരിച്ചത്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും. ഒരു പക്ഷെ ബി.ജെ.പിയ്ക്ക് അത് സാധ്യമാകുന്നെങ്കില്‍ താന്‍ ഇവിടം വിടും എന്നും പ്രശാന്ത് കിഷോര്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it