- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍; ഇലക്ഷന്‍ 'കമ്മീഷന്‍' എന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അസമിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) കണ്ടെത്തിയത് വിവാദമായതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധിയുടെ രണ്ടു വാക്ക് ട്വീറ്റ്. ഇലക്ഷന്‍ 'കമ്മീഷന്‍' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
Election "Commission".
— Rahul Gandhi (@RahulGandhi) April 3, 2021
സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അസമിലെ രതബാരിയിലെ ഒരു പോളിങ് സ്‌റ്റേഷനിലെ വോട്ട് റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
Breaking : Situation tense after EVMs found in Patharkandi BJP candidate Krishnendu Paul's car. pic.twitter.com/qeo7G434Eb
— atanu bhuyan (@atanubhuyan) April 1, 2021
ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം പകുതിയായി കുറച്ച ദിവസത്തിലാണ് രാഹുലിന്റെ ട്വീറ്റ്. ബിജെഎഫ് നേരത്തേ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും അസം തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്.
പത്താര്‍കണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ ഭാര്യയുടെ കാറിലാണ് ഒരു ഇലക്ട്രിക് വോട്ടിങ് മെഷീന്‍ കടത്തുന്നതായി വീഡിയോ പുറത്തുവന്നത്. ഇത് കരിംഗഞ്ച് ജില്ലയില്‍ അക്രമത്തിന് കാരണമായിരുന്നു. സംഭവത്തിലെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗതയ്‌ക്കെതിരേയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിഎം വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
With Two-Word Tweet, Rahul Gandhi Hits Out At Election Commission
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT