Sub Lead

മുഖ്യമന്ത്രിയായതോടെ യോഗിയുടെ ഗുണ്ടാ സേന ഗോരഖ്പൂരില്‍ നിന്ന് അപ്രത്യക്ഷമായി

2002ല്‍ യോഗി ആദിത്യനാഥ് രൂപീകരിച്ച യുവവാഹിനി നിയമം കൈയിലെടുത്തും വര്‍ഗീയ ലഹളകള്‍ ഇളക്കിവിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചുമാണ് വളര്‍ന്നുവന്നത്. നിരവധി കലാപങ്ങളിലും വീടുകള്‍ തീവച്ച സംഭവത്തിലും യുവ വാഹനിയുടെ കൈകളുണ്ട്. എന്നാല്‍, ഈ ഗുണ്ടാസേന ഇന്ന് കടലാസുകളില്‍ മാത്രമേ കാണാനുള്ളു.

മുഖ്യമന്ത്രിയായതോടെ യോഗിയുടെ ഗുണ്ടാ സേന ഗോരഖ്പൂരില്‍ നിന്ന് അപ്രത്യക്ഷമായി
X

ലഖ്‌നോ: ഗോരഖ്പൂരിലെ ഏത് തിരഞ്ഞെടുപ്പിലും നിറഞ്ഞുനിന്നിരുന്നത് ഹിന്ദു യുവവാഹിനിയുടെ കാവിപ്പതാകകളായിരുന്നു. എന്നാല്‍, ഗോരഖ്പൂരിലെ 'മഹാരാജ്ജി' മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതോടെ ഒരു കാലത്തെ അദ്ദേഹത്തിന്റെ ഗുണ്ടാ സേന തെരുവുകളില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായ സ്ഥിതിയാണ്.

2002ല്‍ യോഗി ആദിത്യനാഥ് രൂപീകരിച്ച യുവവാഹിനി നിയമം കൈയിലെടുത്തും വര്‍ഗീയ ലഹളകള്‍ ഇളക്കിവിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചുമാണ് വളര്‍ന്നുവന്നത്. നിരവധി കലാപങ്ങളിലും വീടുകള്‍ തീവച്ച സംഭവത്തിലും യുവ വാഹനിയുടെ കൈകളുണ്ട്. എന്നാല്‍, ഈ ഗുണ്ടാസേന ഇന്ന് കടലാസുകളില്‍ മാത്രമേ കാണാനുള്ളു.

യുവവാഹിനിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് മാള്‍ ഇതിന്റെ കാരണം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: നേരത്തേ സംസ്ഥാനത്തുണ്ടായിരുന്നത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ഹിന്ദുക്കളെ അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. എല്ലാകാര്യങ്ങളും നോക്കുന്ന ഒരു സര്‍ക്കാര്‍ വന്നു. സര്‍ക്കാര്‍ ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നു എന്നതിനാല്‍ നിശ്ശബ്ദമായ ജനാധിപത്യ പ്രവര്‍ത്തനത്തിലേക്ക് സംഘടന മാറി.



എന്നാല്‍, വസ്തുതകള്‍ പ്രമോദ് മാള്‍ പറയുന്നത്ര ലളിതമല്ല. 2017 മാര്‍ച്ചില്‍ യോഗി മുഖ്യമന്ത്രിയായതോടെ തങ്ങളുടെ സ്വാധീനം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ യുവവാഹിനി ശ്രമിച്ചിരുന്നു. സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാരോപിച്ചു 2017 ഏപ്രിലില്‍ മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച സംഭവത്തിലും 2017 ജൂണില്‍ മുസ്ലിമിനെ തല്ലിക്കൊന്ന കേസിലും യുവവാഹിനിക്കാരാണ് പ്രതിചേര്‍ക്കപ്പെട്ടത്.

തങ്ങളുടെ നേതാവ് മുഖ്യമന്ത്രിയായതോടെ ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ മറികടന്ന് അധികാരം ആസ്വദിക്കാനുള്ള ശ്രമത്തിലായിരുന്നു യുവവാഹിനിക്കാര്‍. പല കേസുകളിലും പോലിസ് അറസ്റ്റ് ചെയ്യുന്നവരെപ്പോലും യുവവാഹിനി പ്രതിഷേധത്തില്‍ അധികം വൈകാതെ മോചിപ്പിക്കേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് ബിജെപിയും ആര്‍എസ്എസും ഇടപെട്ടത്. ഒരു ഗുണ്ടാസേന അധികാര കേന്ദ്രമായി മാറുന്നത് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്. അതോടെയാണ് യുവ വാഹിനിക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരാളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയ സംഭവത്തില്‍ ഗോരഖ്പൂരിലെ ബിജെപി നേതാവിനെ യോഗിയുടെ പോലിസ് അറസ്റ്റ് ചെയ്തത് യുവവാഹിനിക്കാരെ ഞെട്ടിച്ചു.

സംസ്ഥാനത്ത് സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി മാറാന്‍ യോഗി യുവവാഹിനിയെ ഉപയോഗിക്കുന്നതിനോടും ബിജെപിക്കും ആര്‍എസ്എസിനും യോജിപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യം വിദഗ്ധമായി ഉപയോഗപ്പെടുത്തിയാണ് യോഗി മുഖ്യമന്ത്രിപദത്തിലെത്തിയതെന്ന് അദ്ദേഹത്തിന്റെ പഴയ സഹചാരി സുനില്‍ സിങ് പറയുന്നു. മുഖ്യമന്ത്രിക്കസേരയ്ക്ക് പകരമായി യുവവാഹിനിയെ നിര്‍വീര്യമാക്കാമെന്ന് യോഗി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് യുവവാഹിനി മെമ്പര്‍ഷിപ്പുകള്‍ മരവിപ്പിക്കുകയും ബൈക്കുകളില്‍ നിന്ന് യോഗി സേവക് എന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യുകയും ചെയ്തു. യുവവാഹിനി പതാകകള്‍ക്കു പകരം ബിജെപി പതാകകള്‍ സ്ഥാപിച്ചു.

യോഗി ആദിത്യനാഥ് നേരത്തേ മുഖ്യപുരോഹിതനായിരുന്ന ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഓഫിസ് ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാംപ് ഓഫിസാണ്. ഹിന്ദു യുവവാഹിനി നിര്‍വീര്യമായതോടെയാണ് 2018ലെ ഗോരഖ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റത്. ഭോജ്പുരി സിനിമാ താരം രവി കിഷനാണ് ഇത്തവണ ഇവിടെ സ്ഥാനാര്‍ഥി.

Next Story

RELATED STORIES

Share it