Sub Lead

കാപിറ്റോള്‍ കലാപത്തിനിടെ സ്പീക്കറുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍

കാപിറ്റോള്‍ കലാപത്തിനിടെ സ്പീക്കറുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍
X
വാഷിങ്ടണ്‍: യുഎസ് കാപിറ്റോള്‍ കലാപത്തിനിടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫിസിലെ ലാപ്‌ടോപ്പ് മോഷ്ടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. ജനുവരി ആറിനു നടന്ന അട്ടിമറി നീക്കത്തിനിടെയാണ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫിസില്‍ നിന്ന് ലാപ്‌ടോപോ ഹാര്‍ഡ് ഡിസ്‌കോ മോഷ്ടിച്ചതിനു 'മുന്‍ കാമുകി'യെന്നു വിശേഷിപ്പിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. റിലേ ജൂണ്‍ വില്യംസ് എന്ന സ്ത്രീയെയാണ് തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാപിറ്റോള്‍ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് റിലേ ജൂണ്‍ വില്യംസിനെതിരേ ഞായറാഴ്ച ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

വില്യംസിന്റെ സുഹൃത്തുക്കള്‍ പെലോസിയുടെ ഓഫിസില്‍ നിന്ന് ഡ്രൈവ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ കണ്ടെന്നു കോടതി രേഖകളില്‍ ഡബ്ല്യു 1 എന്ന് മാത്രം രേഖപ്പെടുത്തിയ റിലേ ജൂണ്‍ വില്യംസിന്റെ മുന്‍ പങ്കാളി എഫ്ബിഐയോട് വ്യക്തമാക്കിയിരുന്നു. 'കംപ്യൂട്ടര്‍ ഉപകരണം ഒരു സുഹൃത്തിന് അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ എസ്‌വിആറിന് ഉപകരണം വില്‍ക്കാന്‍ പദ്ധതിയിട്ടതായും പരാതിയില്‍ പറയുന്നു. അജ്ഞാത കാരണങ്ങളാല്‍ പദ്ധതി തകര്‍ന്നതായും വില്യംസിന്റെ കൈവശം ഇപ്പോഴും ഉപകരണം ഉണ്ടെന്നും അല്ലെങ്കില്‍ നശിപ്പിച്ചിട്ടുണ്ടാവുമെന്നുമാണ് സാക്ഷിയുടെ വാദം. എന്നാല്‍, വില്യംസിനെതിരേ കാപിറ്റോളില്‍ അതിക്രമിച്ചു കയറിയതിനും ക്രമക്കേട് കാണിച്ചതിനും കേസെടുത്തെങ്കിലും മോഷണക്കുറ്റം ചുമത്തിയിട്ടില്ല.

യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഐടിവി ന്യൂസിന്റെ ഒരു വീഡിയോയില്‍ കാപിറ്റോളിനുള്ളില്‍ പച്ച ടീഷര്‍ട്ടും ബ്രൗണ്‍ ട്രെഞ്ച് കോട്ടും ധരിച്ച്, സീബ്രാ പ്രിന്റ് ബാഗുമായി കലാപകാരികളെ പെലോസിയുടെ ഓഫിസിലേക്ക് ഒരു ഗോവണിയിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പച്ച ഷര്‍ട്ടിലുള്ള സ്ത്രീ ജനക്കൂട്ടത്തിനിടയില്‍ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്നു പറഞ്ഞ് ആളുകളെ മുന്നോട്ട് തള്ളിവിടുന്നതും കാണാം. ഗോവണിയുടെ മുകളിലേക്ക് പോവൂ എന്നും അലറിവിളിക്കുന്നുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പെലോസിയുടെ ഓഫിസില്‍ നിന്ന് ആരെങ്കിലും കംപ്യൂട്ടറോ ഹാര്‍ഡ് ഡ്രൈവോ എടുക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയോ പോലിസ് അവലോകനം ചെയ്ത ഫോട്ടോകളെയോ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. പ്രസന്റേഷനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു ലാപ്‌ടോപ്പ് കോണ്‍ഫറന്‍സ് മുറിയില്‍നിന്ന് എടുത്തതായി ഡികാലിഫോര്‍ഡിലെ പെലോസയുടെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ഡ്രൂ ഹാമില്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഹാമില്‍ പ്രതികരിച്ചില്ല.

ജനുവരി 6 പ്രക്ഷോഭത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി വാഷിങ്ടടണിലേക്ക് പോയതായി ഹാരിസ്ബര്‍ഗിലെ പോലിസ് ക്യാംപ് ഹില്ലിലെ വില്യംസിന്റെ പിതാവ് സ്ഥിരീകരിച്ചതായി എഫ്ബിഐ ഏജന്റ് പറഞ്ഞു. പോലിസോ എഫ്ബിഐയോ ബന്ധപ്പെടുന്നതിന് മുമ്പ് മകള്‍ 'ടേക്ക് ഓഫ്' ചെയ്തതായി ഐടിവി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. വില്യംസ് റാലികളില്‍ പങ്കെടുക്കുകയും ട്രംപിന്റെ രാഷ്ട്രീയത്തിലും 'തീവ്ര വലതുപക്ഷ വാദത്തിലും' താല്‍പര്യം കാണിച്ചിരുന്നതായി മാതാവ് പറഞ്ഞു. കലാപത്തിനുശേഷം, വില്യംസ് ഫോണ്‍ നമ്പര്‍ മാറ്റിയതായി എഫ്ബിഐ പറയുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, റെഡ്ഡിറ്റ്, ടെലിഗ്രാം, പാര്‍ലര്‍ എന്നിവയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതായും എഫ്ബി ഐ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it