Sub Lead

ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള ജനനീ ജന്മരക്ഷാ പദ്ധതി നിലച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

നിര്‍ധനരായ ആദിവാസി അമ്മമാര്‍ക്ക് കൈത്താങ്ങായിരുന്ന പദ്ധതി നിലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്

ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള ജനനീ ജന്മരക്ഷാ പദ്ധതി നിലച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കൊച്ചി: സംസ്ഥാനത്ത് ആദിവാസി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പോഷകാഹാരത്തിന് മാസം 2000 രൂപ നല്‍കി വന്ന ജനനീ ജന്മരക്ഷാ പദ്ധതി നിലച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. നിര്‍ധനരായ ആദിവാസി അമ്മമാര്‍ക്ക് കൈത്താങ്ങായിരുന്ന പദ്ധതി നിലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ആദിവാസി കുടുംബങ്ങളുണ്ടെങ്കിലും ഇപ്പോള്‍ പദ്ധതിയിലൂടെ പാലക്കാട് വയനാട് ജില്ലകളിലെ ചില കോളനികളില്‍ മാത്രമാണ് ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നത്. മറ്റ് ജില്ലകളില്‍ ഒന്നര വര്‍ഷത്തിലേറെയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ട്.

ഗര്‍ഭാവസ്ഥയുടെ മുന്നാം മാസം മുതല്‍ 18 മാസത്തേക്ക് ഓരോ മാസവും തുക ബാങ്ക് അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്‌ട്രേഷന്‍ ഒരിടത്തും നടക്കുന്നില്ല. രഹസ്യമായി പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണോയിതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ കെ റൈഹാനത്ത് പറഞ്ഞു. മുമ്പേ ദുരിത്തിലായിരുന്ന ആദിവാസി കുടുംബങ്ങളുടെ അവസ്ഥ കാലവര്‍ഷ കെടുതിയും കൊവിഡ് മഹാമാരിയും മൂലം അത്യന്തം ദയനീയമാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആരംഭിക്കുന്ന പല പദ്ധതികളും പാതി വഴിയില്‍ മുടങ്ങുന്നത് സംബന്ധിച്ച് സമഗ്രവും സത്യന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ജന ക്ഷേമപദ്ധതികള്‍ കേവലം വായ്ത്താരികളായി മാറരുത്. ആദിവാസികള്‍ക്ക് കോടികളുടെ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും അവരുടെ ജീവിത നിലവാരം നാളിതുവരെ മെച്ചപ്പെട്ടിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ആദിവാസി ക്ഷേമം ഫയലില്‍ ഉറങ്ങാന്‍ അനുവദിച്ചുകൂടാ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആദിവാസി ഗര്‍ഭിണികളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കണമെന്നും ഇതു സംബന്ധിച്ച മെല്ലെപ്പോക്കിന്റെ കാരണം വ്യക്തമാക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it