Sub Lead

'ജേണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിക്കുന്നു'; അര്‍ണബിന്റെ സഹപ്രവര്‍ത്തകന്‍ റിപബ്ലിക് ടിവിയില്‍നിന്ന് രാജിവച്ചു

മൂന്നര വര്‍ഷമായി ജേണലിസത്തിന്റെ ആത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നതിന് ക്ഷമ ചോദിക്കുന്നതായി റിപ്പബ്ലിക് ടിവിയില്‍ നിന്നുള്ള രാജി അറിയിച്ച് തെജീന്ദര്‍ സിങ് സോദി ട്വിറ്ററില്‍ കുറിച്ചു.

ജേണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിക്കുന്നു; അര്‍ണബിന്റെ സഹപ്രവര്‍ത്തകന്‍ റിപബ്ലിക് ടിവിയില്‍നിന്ന് രാജിവച്ചു
X

ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയിലെ മാധ്യമ നൈതികതയെ ചോദ്യം ചെയ്ത് അര്‍ണബ് ഗോസ്വാമിയുടെ സഹപ്രവര്‍ത്തകരിലൊരാളായ മാധ്യമ പ്രവര്‍ത്തകന്‍ ചാനലില്‍നിന്നു രാജിവച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ തെജീന്ദര്‍ സിങ് സോദിയാണ് റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്.

മൂന്നര വര്‍ഷമായി ജേണലിസത്തിന്റെ ആത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നതിന് ക്ഷമ ചോദിക്കുന്നതായി റിപ്പബ്ലിക് ടിവിയില്‍ നിന്നുള്ള രാജി അറിയിച്ച് തെജീന്ദര്‍ സിങ് സോദി ട്വിറ്ററില്‍ കുറിച്ചു.

താന്‍ ആദ്യമായി പുറത്തുപോയ ഒരാളായിരുന്നെങ്കില്‍ തനിക്കിത് ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് റിപ്പബ്ലിക്ക് തനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കാന്‍ എന്തുകൊണ്ട് മൂന്ന് വര്‍ഷമെടുത്തുവെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

ഈ ചാനലും കമ്പനിയും ആരംഭിക്കാന്‍ അര്‍ണബിനെ സഹായിച്ച ഓരോ വ്യക്തിയും ഇവിടം വിട്ടു. ആരെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നു. മൗനം യുവാക്കളെ ചൂഷണം ചെയ്യാന്‍ ഈ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇതിനകത്തെ കാര്യങ്ങള്‍ ഉടന്‍ വായിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ സഹായത്തോടെ 2017ലാണ് ഗോസ്വാമി റിപ്പബ്ലിക് ടിവി ആരംഭിച്ചത്. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം റിപ്പബ്ലിക് ഭാരത് എന്ന ഹിന്ദി ചാനലും ആരംഭിച്ചു.

Next Story

RELATED STORIES

Share it