- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്‍ അറസ്റ്റില്‍
വധുവിന്റെ സഹോദരന്‍ വിഷ്ണു, സുഹൃത്തുക്കളായ ശരത് കുമാര്‍, നിതീഷ് എന്നിവരാണ് പിടിയിലായത്. കോലിയക്കോട് സ്വദേശി ഷിബു (32) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികില്‍സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് ഷിബു മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്നു പേര്‍ അറസ്റ്റില്‍. വധുവിന്റെ സഹോദരന്‍ വിഷ്ണു, സുഹൃത്തുക്കളായ ശരത് കുമാര്‍, നിതീഷ് എന്നിവരാണ് പിടിയിലായത്. കോലിയക്കോട് സ്വദേശി ഷിബു (32) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികില്‍സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് ഷിബു മരിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവാവ് ടെറസില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലിസിന് കിട്ടിയിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടി ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുഹൃത്തുക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
കന്യാകുളങ്ങരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഷിബുവിനെ ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പരിശോധനക്ക് നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിച്ചു. മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡിക്കല്‍ കോളജില്‍ പറഞ്ഞത്. വ്യാജ പേരുകളാണ് പ്രതികള്‍ ആശുപത്രിയില്‍ നല്‍കിയത്.
അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. കയ്യില്‍ ഉണ്ടായിരുന്ന ഗ്ലൂക്കൂസിന്റെ സൂചി പോലും ഊരി മാറ്റിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിറ്റേന്ന് രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
RELATED STORIES
'ജമാഅത്തെ ഇസ് ലാമിയുടെ ആത്യന്തിക ഉദ്ദേശം മതരാഷ്ട്ര സ്ഥാപനം'; മുസ് ലിം...
9 Jan 2025 4:17 AM GMTപേരും മുഖവും നഷ്ടപ്പെട്ട് ഇസ്രായേലി സൈനികര്‍; തിരിച്ചറിയുന്ന ഒരു...
9 Jan 2025 4:13 AM GMTലോസ് എയ്ഞ്ചലസിനെ ചുറ്റിവളഞ്ഞ് കാട്ടുതീ; അഞ്ച് മരണം, തീ നാളങ്ങള്‍ക്ക്...
9 Jan 2025 3:22 AM GMTദുബൈയില്‍ ചര്‍ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര്‍ തുറമുഖവും...
9 Jan 2025 2:45 AM GMTഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു...
9 Jan 2025 2:17 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ...
9 Jan 2025 2:02 AM GMT