- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭര്തൃസഹോദരന് തീക്കൊളുത്തിയ യുവതി മരണപ്പെട്ടു
കണ്ണൂര്‍: ഭര്തൃസഹോദരന് തീക്കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം പത്തായക്കുന്നിലെ ശ്രീനാരായണയില്‍ രജീഷിന്റെ ഭാര്യ സുബിനയാണ് മരിച്ചത്. ഭര്തൃസഹോദരന് രഞ്ജിത്താണ് യുവതിയെയും ഭര്‍ത്താവിനെയും മകനെയും തീ കൊളുത്തിയത്. ഇതിനുശേഷം രഞ്ജിത് ആത്മഹത്യ ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. അനുജന് രജീഷ്, രജീഷിന്റെ ഭാര്യ സുബിന, മകന് ആറു വയസ്സുകാരന് ദക്ഷണ്‍ തേജ് എന്നിവരുടെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുബിന ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. രജീഷിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. രജീഷും ദക്ഷണ്‍ തേജും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അയല്‍വാസികള്‍ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വാള്യായി വാതക ശ്മശാനത്തില്‍ സംസ്കരിച്ചു. നാദാപുരത്തിനടുത്ത് പാറക്കടവ് സ്വദേശിയാണ് മരിച്ച സുബിന. ചന്ദ്രന്റെയും കൗസല്യയുടെയും മകളാണ്.
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMT