Sub Lead

യൂട്യൂബ് ഫിറ്റ്‌നസ് താരം ജോ ലിന്‍ഡ്‌നര്‍ 30ാം വയസ്സില്‍ മരണപ്പെട്ടു

യൂട്യൂബ് ഫിറ്റ്‌നസ് താരം ജോ ലിന്‍ഡ്‌നര്‍ 30ാം വയസ്സില്‍  മരണപ്പെട്ടു
X

ബര്‍ലിന്‍: യൂ ട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവര്‍മാരുള്ള ജര്‍മ്മന്‍ ഫിറ്റ്‌നസ് താരം ജോസ്‌തെറ്റിക്‌സ് എന്ന പേരില്‍ പ്രശസ്തനായ ജോ ലിന്‍ഡ്‌നര്‍ മരണപ്പെട്ടു. 30 വയസ്സായിരുന്നു. കാമുകി നിച്ചയാണ് ലിന്‍ഡ്‌നറുടെ വിയോഗത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാാമിലൂടെ സ്ഥിരീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 8.5 ദശലക്ഷം ഫോളോവേഴ്‌സും യുട്യൂബില്‍ 940കെ സബ്‌സ്‌ക്രൈബര്‍മാരുമുള്ള ലിന്‍ഡ്‌നര്‍ ഫിറ്റ്‌നസിനെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ ജനപ്രിയനായിരുന്നു. രക്തക്കുഴലുകളുടെ ഭിത്തിയിലെ ബലഹീനത മൂലമുണ്ടാകുന്ന രക്തക്കുഴലിലെ വീക്കമായ അനൂറിസം രോഗം മൂലമാണ് ലിന്‍ഡ്‌നര്‍ മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ലിന്‍ഡ്‌നര്‍ കഴുത്ത് വേദനയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും കാമുകി വിശദീകരിച്ചു.

Next Story

RELATED STORIES

Share it