Sub Lead

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ്ഡി വാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി ശുപാര്‍ശ

മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മില്ലി ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ്ഡി വാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി ശുപാര്‍ശ
X

ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ശുപാര്‍ശകള്‍ അന്തിമ അംഗീകാരത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സിന്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രകടമാക്കിയിട്ടുളളത്.

മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മില്ലി ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്‌സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി ജൂലൈ ഒന്നിനാണ് ഡിസിജിഐയില്‍ എമര്‍ജന്‍സി യൂസ് ഓതറൈസേഷന് (ഇയുഎ) അപേക്ഷ നല്‍കിയത്.

സിഡിഎസ്‌സിഒയുടെ കൊവിഡ് സംബന്ധിച്ച വിഷയ വിദഗ്ധസമിതി (എസ്ഇസി) വ്യാഴാഴ്ച സൈഡസ് കാഡില നല്‍കിയ അപേക്ഷയെക്കുറിച്ച് പരിശോധിക്കുകയും മൂന്ന് ഡോസ് വാക്‌സിന് അടിയന്തിര ഉപയോഗ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. രാജ്യത്തെ 50ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും ഇവരുടെ പരീക്ഷണത്തില്‍ പങ്കാളികളായി.

രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണമായിരുന്നു ഇത്. വാക്‌സിന്‍ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, 12 മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാര്‍ക്കും വാക്‌സിന്‍ സഹായകമാവുമെന്ന് കാഡില ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ശര്‍വില്‍ പട്ടേല്‍ അറിയിച്ചു. നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് വി, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒറ്റഡോസ് വാക്‌സിന്‍ എന്നിങ്ങനെ രാജ്യത്ത് അഞ്ച് കൊവിഡ് വാക്‌സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it