Flash News

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങള്‍ കത്തിനശിച്ചു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങള്‍ കത്തിനശിച്ചു
X
[caption id="attachment_436926" align="alignnone" width="560"]
അജ്ഞാതര്‍ തീ വച്ച് നശിപ്പിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു[/caption]

-നടന്നത് വധശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘ്പരിവാറില്‍ നിന്ന് ഭീഷണി നേരിടുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ആശ്രമം തീ വച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. അക്രമി സംഘം ആശ്രമത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിച്ചു. കാറുകളും ബൈക്കുകളും പൂര്‍ണമായും കത്തി നശിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് കെട്ടിടത്തിനും നാശമുണ്ടായി. ആശ്രമത്തില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചാണ് അക്രമികള്‍ മടങ്ങിയത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. ധനമന്ത്രി തോമസ് ഐസകിനും െ്രെപവറ്റ് സെക്രട്ടറി എം.വി.ജയരാജനുമൊപ്പമാണ് മുഖ്യമന്ത്രി ആശ്രമത്തിലെത്തിയത്. സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലിസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ ആരായാലും അവരെ കണ്ടെത്താന്‍ പൊലിസ് സന്നദ്ധമാകും. സംഘപരിവാറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തില്‍ സ്വീകരിയ്ക്കാം. ഇപ്പോള്‍ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പം നിന്ന സ്വാമി സന്ദീപാനന്ദ ഗിരി ഇടതാഭിമുഖ്യമുളള ഹൈന്ദവ സന്യാസിയാണ്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുളള നിലപാട് തീവ്ര ഹൈന്ദവ സംഘടനകളുടെ വെറുപ്പിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് ഭീഷണിയും നിലനില്‍ക്കുന്നുണ്ടായിരുന്നു.
ആശ്രമം ആക്രമിച്ചതിന് പിന്നില്‍ രാഹുല്‍ ഈശ്വറും സംഘപരിവാറുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. മറുപടി പറയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'നാളെ എന്നെയും ഇതേ പോലെ കത്തിച്ചേക്കാം. എന്നാല്‍ ഭയന്ന് പിന്മാറില്ല. പന്തളം കൊട്ടാരത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല,' അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it