Apps & Gadgets

ഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്‌സ് ആപ്പില്‍ പുതിയ 'അണ്‍ഡു ഓപ്ഷന്‍'

ഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്‌സ് ആപ്പില്‍ പുതിയ അണ്‍ഡു ഓപ്ഷന്‍
X

പയോക്താക്കളുടെ സൗകര്യത്തിനായി പുതിയ ഫീച്ചറുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ നേരിട്ടിരുന്ന വലിയൊരു പ്രശ്‌നത്തിനും പരിഹാരം കാണാനൊരുങ്ങുകയാണ് ഇപ്പോള്‍ വാട്‌സ് ആപ്പ്. വാട്‌സ് ആപ്പിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം യൂസര്‍മാര്‍ക്കെല്ലാം ഏറെ സൗകര്യപ്രദമാണ്. സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് പോലും സന്ദേശം നീക്കം ചെയ്യാനാവുന്ന 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഫീച്ചറിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്. എങ്കിലും ഒരാള്‍ മറ്റൊരാള്‍ക്ക് അയച്ച സന്ദേശമോ, ചിത്രമോ അബദ്ധത്തില്‍ 'ഡിലീറ്റ് ഫോര്‍ മി' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നീക്കം ചെയ്താല്‍ എന്ത് ചെയ്യും...? സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് അത് അപ്രത്യക്ഷമാവില്ല.

സന്ദേശം തിരിച്ചെടുത്ത്, 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാല്‍, വാട്‌സ് ആപ്പ് അതിനും വഴികണ്ടെത്തിയിരിക്കുകയാണ്. പ്രമുഖ വാട്‌സ് ആപ്പ് ട്രാക്കറായ WABetaInfo ആണ് പുതിയ 'അണ്‍ഡു ഓപ്ഷന്‍' ആപ്പിലേക്ക് എത്തുന്ന കാര്യം പുറത്തുവിട്ടിരിക്കുന്നത്. തിരക്കിനിടയില്‍ നമ്മള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയ സന്ദേശം ഈ ഫീച്ചര്‍ ഉപയോഗിച്ച് തിരിച്ചെടുക്കാമെന്നതാണ് പ്രത്യേകത. വാട്‌സ് ആപ്പില്‍, ഒരു സന്ദേശം 'ഡിലീറ്റ് ഫോര്‍ മി' എന്ന രീതിയില്‍ നീക്കം ചെയ്താല്‍, കുറച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് തിരിച്ചെടുക്കാവുന്നതാണ്. സ്‌ക്രീനിന്റെ അടിയില്‍ അതിനായുള്ള 'അണ്‍ഡു' ഓപ്ഷന്‍ ദൃശ്യമാവുമെന്ന് WABetaInfo ഷെയര്‍ ചെയ്ത സ്‌ക്രീന്‍ഷോട്ട് വ്യക്തമാക്കുന്നു. അതില്‍ ടാപ്പ് ചെയ്യുന്നതിലൂടെ സന്ദേശം പുനസ്ഥാപിക്കപ്പെടും.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാവും. ജി മെയില്‍ ആപ്പില്‍ നിലവിലുള്ള 'അണ്‍ഡു' ഓപ്ഷന് സമാനമാണിത്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുകില്‍ സന്ദേശം സൂക്ഷിക്കാം, അല്ലെങ്കില്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്നടക്കം സന്ദേശം ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അതേസമയം, എല്ലാത്തരം ഡിലീറ്റഡ് മെസേജുകളും ഈ സംവിധാനം വഴി തിരിച്ചെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ യൂസര്‍മാരിലേക്കെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. അയച്ചുകഴിഞ്ഞ സന്ദേശത്തില്‍ തിരുത്ത് വരുത്താന്‍ അനുവദിക്കുന്ന ഫീച്ചറും വാട്‌സ് ആപ്പ് പരീക്ഷിക്കുന്നുണ്ട്.

എങ്ങനെ മെസേജുകള്‍ 'അണ്‍ഡു' ചെയ്യാം

വാട്‌സ് ആപ്പില്‍ ഡിലിറ്റ് ഫോര്‍ മീ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഒരു ബോക്‌സ് തുറന്നുവരും

ഈ ബോക്‌സിനൊപ്പം ഒരു പോപ്പ് അപ്പ് മെസേജ് കൂടി കാണും

പോപ്പ് അപ്പ് മെസേജില്‍ ക്ലിക്ക് ചെയ്യുക

തുറന്നുവരുന്ന ബോക്‌സില്‍ നിന്ന് 'അണ്‍ഡു' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

ഇനി മെസേജ് ഡിലിറ്റ് ഫോര്‍ എവരിവണ്‍ ആക്കി മെസേജ് ഡിലീറ്റ് ചെയ്യാം

ടെലഗ്രാമില്‍ നിലവില്‍ അണ്‍ഡു ബട്ടണ്‍ ലഭ്യമാണ്. ടെലഗ്രാമിന് സമമായ ഫോര്‍മാറ്റാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.

നിലവില്‍ വാട്‌സ് ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവുക.


Next Story

RELATED STORIES

Share it