- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2021ലെ അവസാന സൂര്യഗ്രഹണം ഡിസംബര്‍ നാലിന്; എപ്പോള്‍, എവിടെ ദൃശ്യമാവും ? അറിയാം....
ഡിസംബര്‍ 4ന് അന്റാര്‍ട്ടിക്കയില്‍നിന്നായിരിക്കും ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയായ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക. ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍നിന്നും കോസ്മിക് പ്രതിഭാസം ദൃശ്യമാവുമെന്ന് നാസ പറയുന്നു.
കൊല്‍ക്കത്ത: 2021 വര്‍ഷത്തിന്റെ അന്തിമനാളുകളിലേക്ക് കടക്കുകയാണ് നമ്മള്‍. 2021 ഡിസംബര്‍ നാലിന് വര്‍ഷത്തിലെ അന്തിമസൂര്യഗ്രഹണം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രഹ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. ചന്ദ്രഗ്രഹണത്തിന് മുമ്പോ ശേഷമോ രണ്ടാഴ്ചത്തെ ദൈര്‍ഘ്യത്തിന് ശേഷമാണ് സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത്.
ഡിസംബര്‍ 4ന് അന്റാര്‍ട്ടിക്കയില്‍നിന്നായിരിക്കും ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയായ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക. ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍നിന്നും കോസ്മിക് പ്രതിഭാസം ദൃശ്യമാവുമെന്ന് നാസ പറയുന്നു. ഭൂമിയുടെ ഉപരിതലത്തിലുടനീളം സൂര്യഗ്രഹണത്തിന്റെ പാത കാണിക്കുന്ന ഒരു സംവേദനാത്മക മാപ്പ് നാസ പ്രസിദ്ധീകരിച്ചു. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുടെ തെക്കേ അറ്റത്തുള്ള ആകാശം നോക്കുന്നവര്‍ക്ക് ഗ്രഹണത്തിന്റെ ഭാഗികഘട്ടങ്ങള്‍ കാണാന്‍ കഴിയും. ഡിസംബര്‍ നാലിന് നടക്കുന്ന ഗ്രഹണം ഇന്ത്യയില്‍നിന്ന് ദൃശ്യമാവില്ല.
2022 ഒക്ടോബര്‍ 25ന് ഒരു ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവും. ഡിസംബര്‍ നാലിന് ഗ്രഹണത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 43 മിനിറ്റ് ആയിരിക്കും. പൂര്‍ണസൂര്യഗ്രഹണം ഏകദേശം രാവിലെ 7 മണിക്ക് ആരംഭിക്കും. ഗ്രഹണം ഏറ്റവും മൂര്‍ധന്യാവസ്ഥയിലെത്തുന്നത് രാവിലെ 7:33 നും 08:06 നും ഇടയിലായിരിക്കും. ഇന്ത്യന്‍ സമയം ഗ്രഹണം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 01.03 നു 01.36 നും ഇടയിലായിരിക്കും ഗ്രഹണത്തിന്റെ മൂര്‍ധന്യാവസ്ഥ. ഇന്ത്യയില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യഗ്രഹണം ദൃശ്യമാവില്ല.
എന്നാല്‍, നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ആകാശ ദൃശ്യം കാണാന്‍ കഴിയും. Timeanddate.com സൂര്യഗ്രഹണത്തിന്റെ തല്‍സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിക്കും. അതുവഴി പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 4ന് ഈ പ്രതിഭാസം ഓണ്‍ലൈന്‍വഴി കാണാനാവും. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ കടന്നുപോവുമ്പോഴാണ് പൂര്‍ണസൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്നത്. സൂര്യന്‍ ചന്ദ്രനേക്കാള്‍ 400 മടങ്ങ് വലുതും ചന്ദ്രനില്‍ നിന്ന് 400 മടങ്ങ് അകലെയുമാണ്. ഇത് ഗ്രഹണത്തിന് കാരണമാവുന്ന ഡിസ്‌കിന്റെ വലുപ്പത്തില്‍ സൂര്യനും ചന്ദ്രനും ഒരുപോലെയാണെന്ന് തോന്നിപ്പിക്കുന്നു.
നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പൂര്‍ണസൂര്യഗ്രഹണം വരുന്നത്. ശരാശരി, ഓരോ 18 മാസത്തിലും ഭൂമിയില്‍ എവിടെയെങ്കിലും സൂര്യഗ്രഹണം സംഭവിക്കുന്നു. പക്ഷേ, അവ കുറച്ച് മിനിറ്റ് മാത്രമേ നീണ്ടുനില്‍ക്കൂ. 2021 ലെ ആദ്യ ചന്ദ്രഗ്രഹണം 2021 മെയ് 26നും രണ്ടാം ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 നുമായിരുന്നു. 2021 ലെ ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10 നാണുണ്ടായത്. രണ്ടാം സൂര്യഗ്രഹണം 2021 ഡിസംബര്‍ 04 നും സംഭവിക്കും.
ചെയ്യേണ്ടതും ചെയ്യരുതാത്തതും
*സൂര്യഗ്രഹണത്തെ ഒരിക്കലും കണ്ണുകൊണ്ട് നേരിട്ട് നോക്കരുത്.
*ഗ്രഹണം കാണാന്‍ സാധാരണ സണ്‍ഗ്ലാസുകളോ ഇരുണ്ട സണ്‍ഗ്ലാസുകളോ ഉപയോഗിക്കരുത്.
*ഗ്രഹണം കാണാന്‍ പ്രത്യേക സോളാര്‍ ഫില്‍ട്ടറുകള്‍, എക്ലിപ്‌സ് ഗ്ലാസുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ്‌ഹെല്‍ഡ് സോളാര്‍ വ്യൂവര്‍ എന്നിവ ഉപയോഗിക്കണം. ഇരുണ്ട ആര്‍ക്ക്‌വെല്‍ഡര്‍ ഗ്ലാസും ഉപയോഗിക്കാം.
*ഗ്രഹണം പകര്‍ത്താന്‍ ബൈനോക്കുലറുകള്‍, ടെലിസ്‌കോപ്പുകള്‍, കാമറകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍, ലെന്‍സില്‍ ഒരു സംരക്ഷിത സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കുക.
ഒരു ബോക്‌സ് പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി സൂര്യഗ്രഹണം കാണാന്‍ സഹായിക്കും.
RELATED STORIES
മരുന്നുക്ഷാമം ഉടന് പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില് വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില് അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന് അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMT