Travel

അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും; ഫിന്‍ലന്‍ഡിലേക്ക് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും;  ഫിന്‍ലന്‍ഡിലേക്ക് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം
X

സന്തോഷത്തിന്റെ നാട് എന്നറിയപ്പെടുന്ന ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി. കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്പ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാകസീന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മാതാപിതാക്കളോടൊപ്പം പ്രവേശിക്കാന്‍ അനുവദിക്കും. റഷ്യന്‍ വികസിപ്പിച്ച സ്പുട്‌നിക് വി ഒഴികെ നിലവില്‍ ഏഴ് വാക്‌സീനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂനിയന്റെയും ഷെങ്കന്‍ ഏരിയയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഫിന്‍ലന്‍ഡ് നീക്കംചെയ്യും. അതിനാല്‍, യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഷെങ്കന്‍ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഫിന്‍ലാന്‍ഡിലേക്ക് പ്രവേശിക്കാം.

ഉയര്‍ന്ന കൊവിഡ് വ്യാപനം ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ രണ്ടു തവണ കൊവിഡ് പരിശോധന നടത്തേണ്ടി വരും. ഒന്ന് രാജ്യത്ത് എത്തിയ ഉടന്‍ തന്നെയും രണ്ടാമത്തെ ടെസ്റ്റ് എത്തിച്ചേര്‍ന്ന് മൂന്ന് മുതല്‍ അഞ്ച് ദിവസം കഴിഞ്ഞും നടത്തണം.

Next Story

RELATED STORIES

Share it